ന്യൂഡല്‍ഹി: മരംകൊള്ളയില്‍ പട്ടികവര്‍ഗ്ഗക്കാരെ വഞ്ചിക്കുകയും കള്ളക്കേസ്സെടുക്കുകയും ചെയ്യുന്ന ഇടതുസര്‍ക്കാര്‍ നടപടിക്കെതിരെ ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന് ചെയര്മാന് ബിജെപി പരാതി നല്കി. കമ്മീഷന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന് ചെയര്മാന് ഹര്‍ഷ ചൗഹാനെ സന്ദര്‍ശിച്ചു. വയനാട്ടിലും അട്ടപ്പാടിയിലും ഇടുക്കിയിലുമടക്കം പട്ടികവര്‍ഗ്ഗക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സുരേന്ദ്രനും നേതാക്കളും അദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
മുട്ടില്‍ മരംമുറിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആദിവാസികളെ ബലിയാടാക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ലക്ഷങ്ങള്‍ വിലയുള്ള മരങ്ങള്‍ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് നിസാര തുകയ്ക്ക് തട്ടിയെടുത്തതിന് ശേഷം അവര്‍ക്ക് നേരെ നിയമ നടപടിക്കൊരുങ്ങുകയാണ് സര്‍ക്കാരെന്നും കമ്മീഷന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ബിജെപി പരാതിയില്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍, എസ്സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഹര്‍ഷ ചൗഹാനെ സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: