ന്യൂദല്‍ഹി: ശശികലയെ എഐഎഡിഎംകെയില്‍ എടുക്കണോ വേണ്ടയോ എന്ന പ്രശ്നത്തില്‍ അമിത് ഷായുമായി ഇപിഎസും ഒപിഎസും ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശിച്ച് മോദി.
വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി ന്യൂദല്‍ഹിയില്‍ 20 മിനിറ്റോളം കഴിഞ്ഞ ദിവസം ഇപിഎസും ഒപിഎസും ചര്‍ച്ച നടത്തിയിരുന്നു. ശശികലയെ എഐഎഡിഎംകെയില്‍ എടുക്കണോ വേണ്ടയോ എന്ന വിഷയം ചര്‍ച്ചയായി എന്നറിയുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഇരുനേതാക്കളും പ്രധാനമന്ത്രിയെ കാണുന്നത് ഇതാദ്യമായാണ്. പ്രധാനമന്ത്രിയുമായുള്ള ആദ്യ പത്ത് മിനിറ്റ് ചര്‍ച്ചയില്‍ ഒപിഎസ്, ഇപിഎസ്, പാര്‍ട്ടി നേതാക്കളായ എം. തമ്പിദുരൈ, എ. നവനീതകൃഷ്ണന്‍, പി. രവീന്ദ്രനാഥ്, എസ്.പി. വേലുമണി, മനോജ് പാണ്ഡന്‍, തലവൈ സുന്ദരം എന്നിവരും പങ്കെടുത്തു.
ചര്‍ച്ചക്കിടയിലാണ് അമിത് ഷായുമായി ശശികല പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചത്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശശികലെയക്കൂടി കൂടെ നിര്‍ത്തിക്കൊണ്ട് ഒറ്റക്കെട്ടായി എ ഐഎഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന അഭിപ്രായമാണ് ഇക്കാര്യത്തില്‍ മോദിക്കും ബിജെപിക്കും ഉള്ളത്.
ഈ വിഷയത്തില്‍ അമിത് ഷാ ഇരു നേതാക്കള്‍ക്കും വേണ്ട ഉപദേശം നല്‍കുമെന്നാണ് പറയപ്പെടുന്നത്. ഇതില്‍ ശശികല എ ഐഎഡിഎംകെയിലേക്ക് വരുന്നതില്‍ ഒപിഎസിന് എതിര്‍പ്പില്ല. എന്നാല്‍ ഇതേക്കുറിച്ച് തീരുമാനിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന അഭിപ്രായമാണ് ഇപിഎസിനുള്ളത്. വരും ദിവസങ്ങളില്‍ ഇപിഎസും ഒപിസും അമിത് ഷായുമായി ശശികല പ്രശ്നം ചര്‍ച്ച ചെയ്യും.
ഇതിനിടെ ദല്‍ഹിയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപിയുടെ കേന്ദ്രമന്ത്രി എല്‍. നടരാജന് ഒപിഎസുമായും ഇപിഎസുമായും ചര്‍ച്ച നടത്തി. അതുപോലെ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയും ഒപിഎസുമായും ഇപിഎസുമായും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളിലും ശശികലയെ എ ഐഎഡിഎംകെയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നിര്‍ദേശമുണ്ടായതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: