തലനാട്: തെരുവുനായയുടെ ആക്രമണത്തില്‍ എട്ടുവയസ്സുകാരന് ഗുരുതര പരിക്ക്. തലനാട് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ വാകയില്‍ ജൂബിയുടെ മകന് റോണി (8)യെയാണ് കഴിഞ്ഞ ദിവസം തെരുവ് നായ കടിച്ചത്. മുഖത്താണ് ഗുരുതര പരിക്ക്.
റോഡില്‍ സഹോദരനൊപ്പം കളിക്കുമ്പോഴാണ് റോണിയെ അപ്രതീക്ഷിതമായി തെരുവുനായ ആക്രമിച്ചത്. കയ്യിലും പരിക്കുകളുണ്ട്. മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. മേഖലയില്‍ തെരുവ് നായുടെ ശല്യം കൂടുന്നതായി പരാതി വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: