ലണ്ടന്‍: മുസ്ലീങ്ങള്‍ക്ക് ക്രിസ്ത്യന്‍ സുവിശേഷം പ്രസംഗിക്കുന്ന യുവതിയ്ക്ക് നേരെ ലണ്ടനില്‍ ജിഹാദി ആക്രമണം. ലണ്ടന്‍ പാര്‍ക്കില്‍ വെച്ചാണ് തല മറിച്ച ഒരു യുവാവ് 39 കാരിയെ കുത്തിവീഴ്ത്തിയത്. മുസ്ലിങ്ങള്‍ക്ക് ക്രിസ്ത്യന്‍ സുവിശേഷം പ്രസംഗിക്കുന്ന ഹട്ടന് ടാഷ് എന്ന ക്രിസ്ത്യന്‍ ഡിസിസി ഐ സഭയുടെ പ്രവര്‍ത്തകയായ സ്ത്രീയാണ് ആക്രമിക്കപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജിഹാദി ആക്രമണമാണെന്നാണ് ലണ്ടന്‍ പൊലീസിന്റെ പ്രാഥമിക നിഗമനം.
ജിഹാദികള്‍ ലക്ഷ്യം വെയ്ക്കുന്ന ഫ്രഞ്ച് മാസികയായ ചാര്‍ളി ഹെബ്ഡോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പ്രിന്റ് ചെയ്ത ടി ഷര്‍ട്ട് ധരിച്ചതിന്റെ പേരിലാണ് ക്രിസ്ത്യന്‍ മതപ്രചാരകയെ കുത്തിവീഴ്ത്തിയതെന്ന് അറിയുന്നു. പാര്‍ക്കില്‍ അന്നേരമുണ്ടായിരുന്ന പലരും ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. യുട്യൂബിലും ആക്രമണത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോ പൊലീസ് ശ്രദ്ധാപൂര്‍വ്വം പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു മുസ്ലിം ഒരു കാര്‍ട്ടൂണിസ്റ്റിനെ ചുംബിക്കുന്ന ചിത്രം പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടാണ് ഹട്ടന് ടാഷ് ധരിച്ചിരുന്നത്. ‘വെറുപ്പിനേക്കാള്‍ കരുത്തുള്ളതാണ് സ്നേഹം’ എന്ന് പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടില്‍ ജിഹാദികള്‍ വെറുക്കുന്ന ഫ്രഞ്ച് മാസികയായ ചാര്‍ളി ഹെബ്ഡോയുടെ ലോഗോയും ഉണ്ട്. അക്രമിയുടെ കുത്തേറ്റ് മുഖത്ത് നിന്നും രക്തം വാര്‍ന്നൊഴുകുന്ന സ്ത്രീ പിന്നീട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു.
ഡിറ്റക്ടീവുകള്‍ സംഭവസ്ഥലത്ത് നിന്നും കത്തി കണ്ടെടുത്തിട്ടുണ്ട്. ജിഹാദികള്‍ അങ്ങേയറ്റം വെറുക്കുന്ന മാസികയാണ് ചാര്‍ളി ഹെബ്ഡോ. ഇസ്ലാം പ്രവാചകന് മുഹമ്മദ് നബിയെക്കുറിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതോടെയാണ് ചാര്‍ളി ഹെബ്ഡോ മാസിക ഇസ്ലാമിക തീവ്രവാദികളുടെ വെറുപ്പിന് പാത്രമായത്.
2015 ജനവരിയില്‍ചാര്‍ളി ഹെബ്ഡോ മാസികയില്‍ ജീവനക്കാരായ പന്ത്രണ്ടുപേരെയാണ് ജിഹാദികള്‍ വെടിവെച്ച് കൊന്നു. അല്‍ ക്വെയ്ദയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സഹോദരരായിരുന്നു ഈ അരുംകൊലയ്ക്ക് പിന്നില്‍. ബ്രിട്ടനിലും ജിഹാദികള്‍ പിടിമുറുക്കന്നതായുള്ള ആശങ്ക നിലനില്‍ക്കെയാണ് തിങ്കളാഴ്ചത്തെ ഈ ആക്രമണം. ഫ്രാന്‍സില്‍ ജിഹാദിളുടെ കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: