കൊച്ചി: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും വേര്‍പെട്ടു. ഷൊര്‍ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വേണാട് എക്സപ്രസിന്റെ എഞ്ചിനാണ് ബോഗിയില്‍ നിന്ന് വേര്‍പെട്ടത്. അങ്കിമാലി സ്റ്റേഷന് പിന്നിട്ട് ചൊവ്വര എത്തിയപ്പോഴാണ് സംഭവം. തീവണ്ടിയുടെ വേഗത കുറഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി തീവണ്ടി യാത്ര തുടര്‍ന്നത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: