തിരുവനന്തപുരം: 1921ലെ മാപ്പിള കലാപത്തിന്റെ നൂറാം വര്‍ഷത്തില്‍, കലാപചരിത്രത്തെ സംബന്ധിച്ച് രണ്ട് പഠനഗ്രന്ഥങ്ങള്‍ ഭാരതീയവിചാരകേന്ദ്രം പ്രസിദ്ധീകരിക്കുന്നു. ചരിത്രകാരനും, പുരാവസ്തു ശാസ്ത്ര ഗവേഷകനുമായ ഡോ.ബി.എസ്. ഹരിശങ്കര്‍ എഴുതിയ ‘Beyond Rampage: West Asian contacts of Malabar and Khilafat’ എന്ന പുസ്തകം കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാമും, കെ.സി. സുധീര്‍ബാബു എഴുതിയ ‘1921 മാപ്പിള കലാപം അംബേദ്ക്കര്‍ അടയാളപ്പെടുത്തുമ്പോള്‍’ എന്ന പുസ്തകം കേരള കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ജി. ഗോപകുമാറും പ്രകാശനം ചെയ്യും.
തിരുവനന്തപുരം എംജി കോളേജ് ചരിത്രവിഭാഗം അധ്യാപകന്‍ എസ്. ഹരികൃഷ്ണന്‍, തിരുവനന്തപുരം ധനുവച്ഛപുരം ബിടിഎം കോളേജ് ചരിത്ര വിഭാഗം അധ്യാപകന്‍ ആര്‍. ജയകുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങും. ഇന്നു വൈകീട്ട് 6.30ന് സംസ്‌കൃതി ഭവനിലെ ചടങ്ങില്‍ ഭാരതീയവിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അധ്യക്ഷനാകും. കെ.വി. രാജശേഖരന്‍, എസ്. ഉദയശങ്കര്‍ എന്നിവര്‍ പുസ്തക പരിചയം നിര്‍വ്വഹിക്കും. ഡോ.സി.വി. ജയമണി, വി.എസ്.സജിത്ത് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: