തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘനം നടത്തി ഹോട്ടലില്‍ ഭക്ഷണം കഴിച്ചത് ചോദ്യം ചെയ്ത യുവാവിനെതിരെ വ്യാജ ആരോപണവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. പാഴ്സല്‍ വാങ്ങാനെത്തിയതായിരുന്നുവെന്നും എന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് താന്‍ പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയതെന്നും എംപി ഒരു ചാനലിനോട് പറഞ്ഞു.
”പാഴ്സല്‍ വാങ്ങാനെത്തിയതായിരുന്നുവെന്നും എന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് താന്‍ പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയത്. വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പൊലീസില്‍ പരാതി നല്‍കും” രമ്യ ഹരിദാസ് പറഞ്ഞു. എന്നാല്‍, പുറത്തുവന്ന വീഡിയോയില്‍ ഈ ആരോപണം കള്ളമാണെന്ന് വ്യക്തമാകും. സംഭവം ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
രമ്യ ഹരിദാസ് എം പി , വി ടി ബല്‍റാം , റിയാസ് മുക്കോളി തുടങ്ങിയവരാണ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹോട്ടലില ഭക്ഷണം കഴിക്കാനെത്തിയത്. സ്ഥലത്തുണ്ടായിരുന്ന യുവാവ് ചോദ്യം ചെയ്തതോടെ ഇവര്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോവുകയായിരുന്നു. സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തില്‍ കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യഹരിദാസും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ട ഭക്ഷണവിതരണക്കാരനായ യുവാവ് എംപിയോട് കാര്യം തിരക്കി.
താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യഹരിദാസ് മറുപടി നല്കി. പാര്‍സലെടുക്കേണ്ടവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരികെ ചോദിച്ചു. കുടുങ്ങിയെന്ന മനസിലായ രമ്യഹരിദാസ് യുവാവിനൊപ്പം പുറത്തേക്ക് നീങ്ങി. ഇതോടെ പാളയം പ്രദീപും സംഘവും പുറത്തെത്തി യുവാവിനെയും സുഹൃത്തിനെയും മര്‍ദിച്ചു.
ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധഭീഷണിമുഴക്കി. യുവാവെടുത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിനിടെയാണ് വ്യാജ ആരോപണവുമായി രമ്യ രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: