വൈറ്റില: കൊച്ചിന് ദേവസ്വം ബോര്‍ഡ് വക വൈറ്റില സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള ഭഗവതിയുടെ മുടിയേറ്റ് നടത്തുന്ന ദേവസ്വം ബോര്‍ഡിന്റെ സ്ഥലത്തേയ്ക്ക് മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും തള്ളുന്നതായി പരാതി. സമീപത്തുള്ള അറബ് ഇന്ത്യ ഫുഡ് കോര്‍ട്ട് എന്ന ഹോട്ടലില്‍ നിന്നാണ് മാലിന്യങ്ങള്‍ തള്ളുന്നത്.
ക്ഷേത്രത്തിന്റെ പുണ്യഭൂമിയിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കുന്നതിനെതിരെ ബിജെപി ചമ്പക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. ഹോട്ടല്‍ താല്‍ക്കാലികമായി അടച്ചു. മാലിന്യ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടായിട്ടെ ഹോട്ടല്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുകയുള്ളു എന്ന് ഹോട്ടല്‍ ഉടമ സലാം ഉറപ്പ് നല്കി.
കൊച്ചിന് കോര്പ്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായും, ദേവസ്വം അധികാരികളുമായും ബിജെപി നേതാക്കള്‍ സംസാരിച്ചു. ബിജെപി തൃക്കാക്കര മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആര്. വേണുഗോപാല്‍, ചമ്പക്കര ഏരിയ പ്രസിഡന്റ് ആര്. സാഖില്‍, ജനറല്‍ സെക്രട്ടറി ടി.എസ്. സജു, അനില്‍കുമാര്‍, രതീഷ് രവീന്ദ്രന്, സിബീഷ്, പി.കെ രാംദാസ്, പി.കെ. ശിവന്, സരീഷ് പെരിഞ്ചിറ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: