കൊച്ചി: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ 2009 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 1956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. പുറത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ആറ് അരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇന്നലെ 1419 പേര് രോഗ മുക്തി നേടി.1860 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1248 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 41402 ആണ്. 141 പേരെ ആശുപത്രിയില്‍/ എഫ്എല്‍റ്റിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്റ്റിസികളില് നിന്ന് 217 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 19905 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.9 ആണ്. 1579 കോളുകള്‍ ആണ് കണ്ട്രോള് റൂമില്‍ ലഭിച്ചത്. ഇതില്‍ 900 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു. മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3845 പേര്‍ക്ക് കൗണ്‍സിലിംഗ് സേവനം നല്കി. 246 പേര് ടെലിമെഡിസിന്‍ മുഖേന ചികിത്സ തേടി. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18067 ആണ്.
കളമശേരി മെഡിക്കല്‍ കോളേജ് 100, ജി എച്ച് മൂവാറ്റുപുഴ 27, ജി എച്ച് എറണാകുളം 61, ഡി എച്ച് ആലുവ 40, പള്ളുരുത്തി താലൂക്ക് ആശുപത്രി 23, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 32, അങ്കമാലി താലൂക്ക് ആശുപത്രി 26, പിറവം താലൂക്ക് ആശുപത്രി 21, അമ്പലമുകള്‍ കൊവിഡ് ആശുപത്രി 177, സഞ്ജീവനി 16, സ്വകാര്യ ആശുപത്രികള്‍ 1006, എഫ്എല്‍റ്റിസികള്‍ 479, എസ്എല്‍റ്റിസികള്‍ 299, ഡോമിസിലറി കെയര്‍ സെന്റര്‍ 903, വീടുകള്‍ 12848 എന്നിങ്ങനെയാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: