ടോക്യോ: ആദ്യ ജയത്തോടെ മേരികോം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുണര്‍ത്തി അവസാന 16 പേരില്‍ ഇടം പിടിച്ചു. 51 കിലോഗ്രാം ബോക്‌സിങ്ങില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ താരമായ മിഗ്വെലിന ഹെര്‍ണാണ്ടെസിനെതിരെ 4-1 ലീഡ് നേടിയാണ് മേരി കോം വിജയം ഉറപ്പിച്ചത്.
കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലെന്‍ഷ്യയെ പ്രീക്വാര്‍ട്ടറില്‍ നേരിടും. കടുത്ത പരീക്ഷണമാണ് മേരികോമിനെ ഈ റൗണ്ടില്‍ കാത്തിരിക്കുന്നത്. റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ബോക്‌സറാണ് വലെന്‍ഷ്യ.
38കാരിയായ മേരികോമിന്റെ പരിചയസമ്പന്നതയായിരുന്നു അവര്‍ക്ക് മൂന്നാം റൗണ്ടില്‍ വിജയം സമ്മാനിച്ചത്. ആദ്യ രണ്ട് റൗണ്ടുകളില്‍ 19-19 എന്ന നിലയിലായിരുന്നു സ്‌കോര്‍. മൂന്നാം റൗണ്ടില്‍ കൂടുതല്‍ ആക്രമണത്തിന് മുതിര്‍ന്ന മിഗ്വെലിനെയ്‌ക്കെതിരെ ചില പഞ്ചുകളിലൂടെ മേരി കോം സ്‌കോര്‍ നേടുകയായിരുന്നു.
2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ മേരികോമിന് പക്ഷെ 2016ലെ റിയോ ഒളിമ്പിക്‌സില്‍ വിജയം നിലനിര്‍ത്താനായില്ല. ഇക്കുറി ടോക്യോവില്‍ സ്വര്‍ണ്ണമെഡലില്‍ താഴെ ഒന്നും മോരി കോമിന്റെ ചിന്തയിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: