ആലപ്പുഴ: നേതാക്കള്‍ പറഞ്ഞുവിട്ടവര്‍ക്ക് ബാക്കിവന്ന വാക്സിന് എടുത്തു നല്‍കില്ലെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ ഡോക്ടറെ വാക്സിനേഷന് സെന്ററില്‍ കയറി മര്‍ദിച്ചു. കൈനകരി കുപ്പപ്പുറം ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. 2 മണിക്കൂറോളം തടഞ്ഞുവെയ്ക്കപ്പെട്ട ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ പോലീസ് എത്തിയാണ് മോചിപ്പിച്ചത്.
ആരോഗ്യ കേന്ദ്രത്തില്‍ ബാക്കിവന്ന വാക്സിന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു വിട്ടയാള്ക്കാര്ക്ക് എടുത്തു നല്കാന് ആരോഗ്യ പ്രവര്‍ത്തകര്‍ വിസമ്മതിച്ചു. മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള വാക്സിന് എടുത്തു നല്‍കാനാകില്ലായെന്ന് മെഡിക്കല്‍ ഓഫീസര്‍ സിപിഎം നേതാക്കളോട് വ്യക്തമാക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായാണ് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രഘുവരന്, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സിപിഎം സംഘം ഡോക്ടറെ മര്‍ദിച്ചത്.
സംഭവത്തില്‍ സിപിഎം എല്‍സി സെക്രട്ടറി രഘുവരന് , പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദ്, പാര്‍ട്ടി പ്രവര്ത്തകന് വിശാഖ് എന്നിവര്‍ക്കെതിരെ നെടുമുടി പോലീസ് കേസെടുത്തു. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: