തൃശൂര്‍: ഇടപാടുകാരുടെ വ്യാപക പരാതി ഉയരുമ്പോഴും കരുവന്നൂര്‍ സര്‍വ്വീസ് സഹ. ബാങ്കിന് സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും നല്‍കിയത് അവാര്‍ഡുകള്‍. 2016 മുതല്‍ ക്രമക്കേടുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്ന ബാങ്കിന് 2019ല്‍ മികച്ച സഹകരണ ബാങ്കിനുള്ള പുരസ്കാരം നല്കി. ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും സംസ്ഥാനത്ത് ഏറ്റവും മികച്ച നിലവാരം പുലര്‍ത്തിയ ബാങ്കിനുള്ള പുരസ്കാരമാണ് സഹകരണ വകുപ്പ് നല്‍കിയത്. മികച്ച ഇടപാടിന് റബ്കോ 2018ലും 2019ലും പുരസ്കാരം നല്കി.
പരാതിക്കാരെ നിശബ്ദരാക്കാനുള്ള തന്ത്രമാണ് സിപിഎമ്മും സര്‍ക്കാരും സ്വീകരിക്കുന്നത്. തട്ടിപ്പ് പുറത്തുവന്നതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് ജില്ലയില്‍ പാര്‍ട്ടി. പരാതിക്കാര്‍ നിശബ്ദരായാല്‍ പ്രതികളെ വലിയ പരിക്കുകളില്ലാതെ രക്ഷിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടല്‍.
കേരളബാങ്കില്‍ നിന്ന് ഇത്രയും വലിയ തുക കൈമാറാന്‍ പറയുന്നതില്‍ പാര്‍ട്ടിക്കുള്ളിലും ബാങ്ക് ഭരണസമിതിയിലും എതിര്‍പ്പുണ്ട്. കേരള ബാങ്കിന്റെ അടിത്തറ ദുര്‍ബലമാക്കുന്ന നീക്കമാണിതെന്നും റിസര്‍വ്വ് ബാങ്ക് നടപടി ക്ഷണിച്ചുവരുത്തുന്നതാണെന്നും ജനറല്‍ മാനേജര്‍മാര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശമൊന്നും വന്നിട്ടില്ലെന്നും അങ്ങനെയൊരു നിര്‍ദേശം വന്നാല്‍ അതനുസരിക്കുമെന്നുമാണ് കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കലിന്റെയും വൈസ് ചെയര്മാന് എം.കെ. കണ്ണന്റേയും നിലപാട്. മറ്റ് ഡയറക്ടര്‍മാര്‍ക്ക് ഇതില്‍ ഭിന്നാഭിപ്രായമുണ്ട്. തട്ടിപ്പ് നടത്തിയവരില്‍ നിന്ന് പണം ഈടാക്കണമെന്നും ഈടില്ലാതെ കേരള ബാങ്കിന്റെ പണം കൈമാറരുതെന്നും സഹകാരികളുടെ വിവിധ സംഘടനകളും അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: