കുട്ടികളുടെ അവധിക്കാലം പ്രമേയമായ കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രം തിയേറ്റര്‍ പ്ലേ ഓടിടി പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനത്തിനെത്തി. മള്‍ട്ടിപ്പിള്‍ സ്ട്രീമിങ് സാധ്യത പരീക്ഷിക്കുന്ന ഈ ചിത്രം ജൂലൈ 16നാണ് റിലീസ് ചെയ്തത്. നിരവധി ദേശീയ അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ ചിത്രം ഇതിനോടകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ടു പോകുന്ന അവധിക്കാലമാണ് കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രത്തിന്റെ പ്രമേയം. തിരുവനന്തപുരത്ത് നടന്ന കുട്ടികളുടെ അന്തരാഷ്ട ചലച്ചിത്ര മേളയില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
വില്ലേജ് ടാക്കീസിന്റെ ബാനറില്‍ നീന ബി. നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അഭിലാഷ് എസ്. കൈകാര്യം ചെയ്യുന്നത്. ടോപ്പ് സിങ്ങറിലൂടെ ശ്രദ്ധേയനായ ജെയ്ഡന്‍ ഫിലിപ്പാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാസ്റ്റര്‍ ജയ്ഡന്‍, മാസ്റ്റര്‍ ശ്രീദര്‍ശ്, മാസ്റ്റര്‍ സന്‍ജയ്, മാസ്റ്റര്‍ അഹ്റോണ്‍, ഹരിലാല്‍, സതീഷ്, സാംജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ആദര്‍ശ് കുര്യന് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഷാരൂണ്‍ സലീമും ഗാനരചന സനില്‍ മാവേലിയും നിര്‍വ്വഹിക്കുന്നു. ശബ്ദ മിശ്രണം ഗണേഷ് മാരാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് രാജേഷ് കുര്യനാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: