കൊല്ലം: പരവൂര്‍ നെടുങ്ങോലം സഹകരണബാങ്കില്‍ നടന്നത് കോടികളുടെ സാമ്പത്തികവെട്ടിപ്പും തിരിമറിയും. ഇതുസംബന്ധിച്ച് സഹകരണവകുപ്പ് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യം ശക്തമായി.
സിപിഎം ഭരണസമിതിയുടെ അഴിമതികള്‍ക്ക് കൂട്ടുനിന്നതിന് കുട്ടന് സുരേഷ് എന്ന പാര്‍ട്ടിക്കാരനായ ജീവനക്കാരന് ജീവനൊടുക്കിയതും ഇവിടെയാണ്. വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ഗൗരവം അറിയാനാകൂ. അഴിമതിക്കാരായ സിപിഎം നേതാക്കള്‍ ഉളുപ്പേതുമില്ലാതെ നാട്ടില്‍ കറങ്ങി നടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
മുന്‍ ബാങ്ക് പ്രസിഡന്റും ഭാര്യയും ഗഹാന് തിരുത്തി തട്ടിയത് കോടികണക്കിന് രൂപയാണെന്ന പരാതിയുമായി പാരിപ്പള്ളി ഹരിതത്തില്‍ മോഹന്‍ദാസാണ് ഏറ്റവും ഒടുവില്‍ രംഗത്തെത്തിയത്. സിപിഎം നേതാക്കളായിരുന്ന ദമ്പതികള്‍ നടത്തിയ ഗുരുതര ക്രമക്കേടുകള്‍ തെളിവുസഹിതമാണ് അദ്ദേഹം പു
റത്തുവിട്ടത്. മുന്‍ ബാങ്ക് പ്രസിഡന്റായ അനിലും സിപിഎം നേതാവായിരുന്ന ഭാര്യ ബിന്ദുവും മരിച്ചുപോയ ബാങ്ക് ജീവനക്കാരനായ കുട്ടന്‍സുരേഷിന്റെ പേരില്‍ നടത്തിയ വസ്തു ഇടപാടാണ് ഇതില്‍ പ്രധാനം. ഈ ഇടപാടില്‍ കുരുങ്ങിയത് ജീവനക്കാരനായ കുട്ടന് സുരേഷാണ്. ജോലി നഷ്ടമായ ഇയാള്‍ അവസാനം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
വസ്തു ഉടമയ്ക്ക് ബാങ്കില്‍നിന്നും ലോണ്‍ നല്‍കിയത് പ്രാഥമിക അംഗത്വം പോലും ഇല്ലാതെയാണെന്നും ലോണ്‍ സമയത്ത് ഒരിക്കല്‍ പോലും വസ്തു ഉടമകള്‍ ബാങ്കില്‍ പോയിട്ടില്ലെന്നും വ്യക്തമായി. വാങ്ങാത്ത വസ്തുവിന് ബാങ്കില്‍ നിന്നും എടുത്ത ലോണ്‍ ഒന്നരകോടി രൂപയാണ്. നിക്ഷേപത്തില്‍ നിന്നും വ്യാജലോണ്‍ വര്‍ഷങ്ങളായി ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തിട്ടുള്ള വിവിധ നിക്ഷേപകരുടെ ലിസ്റ്റും ബാങ്കിലുണ്ട്. ഇത്തരം ഫിക്സഡ് ഡിപ്പോസിറ്റുകളില്നിന്ന് രേഖകളുണ്ടാക്കി വ്യാജലോണെടുത്ത് തിരിമറി നടത്തുകയാണ് ചെയ്യാറ്. ലോണ്‍ എടുക്കുന്ന ഗഹാനില്‍ തിരിമറി നടത്തി അഞ്ചു ലക്ഷത്തിന്റെ ലോണ്‍ 20 ലക്ഷമാക്കിയും ഒപ്പം തന്നെ ഉന്നതനേതാക്കളുടെ ചെക്കുകള്‍, അക്കൗണ്ടില്‍ പണമില്ലെങ്കിലും മറ്റ് അക്കൗണ്ടില്‍ നിന്നും തിരിമറി നടത്തി പാസാക്കി വിടുകയും ചെയ്യുന്നു.
നെടുങ്ങോലം സഹകരണബാങ്കില്‍ വര്‍ഷങ്ങളായി സിപിഎം ആധിപത്യമാണ്. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ ഇവിടെ ഇലയനങ്ങൂ എന്ന സാഹചര്യം തട്ടിപ്പിനായി നേതാക്കള്‍ ഉപയോഗിക്കുകയാണ്. ഇപ്പോള്‍ പുറത്തുവരുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും വസ്തുതകള്‍ സമഗ്രമായി പുറത്തുവരേണ്ടതാണെന്നും നാട്ടുകാര്‍ പറയുന്നു. ഗുരുതര സാമ്പത്തിക ക്രമക്കേടുകളാണ് ജില്ലയിലെ ഇടതുപക്ഷ ഭരണ സമിതിയുള്ള മിക്ക സഹകരണ ബാങ്കുകളിലും നടക്കുന്നത്. ഇവയെല്ലാം അന്വേഷണവിധേയമാക്കിയാല്‍ പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാക്കളുടെയും വികൃതമുഖം പുറത്തുവരുമെന്നാണ് കബളിപ്പിക്കപ്പെട്ട നിക്ഷേപകരുടെയും ഇടപാടുകാരുടെയും പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: