തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസിലെ കുറ്റപത്രം മല എലിയെ പ്രസവിച്ചതിന് സമാനമാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്‍കിയത് സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രമേയമാണ്. അത് കുറ്റപത്രമാക്കി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നവരുടെ വാക്കുകളാണ് കുറ്റപത്രമായി പുറത്ത് വന്നിരിക്കുന്നത്. പരാതിക്കാരനായ ധര്മരാജന്റെതായി രണ്ട് മൊഴികളാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പരസ്പരവിരുദ്ധമായ രണ്ട് മൊഴികഴാണ് ഇവ.
161 പ്രകാരം നല്‍കിയിരിക്കുന്ന രഹസ്യമൊഴിയില്‍ ഒരാളുടെ പക്കല്‍ നിന്നും വാങ്ങിയ പണം മറ്റൊരിടത്തേക്ക് കൊണ്ട് പോവുന്നു എന്നാണ് പറയുന്നത്. രണ്ടാമതുള്ളത് ബിജെപിക്കായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന പണം ഇദ്ദേഹം കൊണ്ടുപോയി എന്നാണ്. പരസ്പര വിരുദ്ധമായ രണ്ട് മൊഴി ഒരു സാക്ഷിയില്‍ നിന്നും വന്നിട്ടും എന്തുകൊണ്ട് അന്വേഷണ സംഘം അദ്ദേത്തിന്റെ മൊഴി 164ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തിയില്ല എന്നും സുരേന്ദ്രന് ചോദിക്കുന്നു.
കഴിഞ്ഞ മൂന്ന് മാസം വാര്‍ത്തയായി വന്നതെന്തെന്ന് മാധ്യമങ്ങള്‍ ആത്മ പരിശോധന നടത്തണം. കള്ളപ്പണം ബിജെപിയുടേതാണ് എന്നാണ് കുറ്റപത്രം പറയാന്‍ ശ്രമിക്കുന്നത്. ഇത് രാഷ്ട്രീയ പകപോക്കലാണ്. തെളിവിന്റെ കണിക പോലുമില്ലാതെയാണ് കുറ്റപത്രം എഴുതി വച്ചിരിക്കുന്നത്. കുറ്റപത്രം കേസിലെ പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. കൊടകര കവര്‍ച്ച കേസില്‍ ബിജെപിയെ ബന്ധിപ്പിക്കാന്‍ തെളിവില്ല. ഇല്ലാത്ത ഫോണ്‍ കോള്‍ വച്ച് കുറ്റപത്രം ഉണ്ടാക്കി. ബിജെപിയെ അപമാനിക്കാന്‍ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ആരോപണം മാത്രമാണ് കുറ്റപത്രമെന്നും സുരേന്ദ്രന്.
ബിജെപി നേതാക്കളുടെ അറിവോടെയാണ് പണം കവര്‍ച്ച ചെയ്തത് എന്നായിരുന്നു ആദ്യഘട്ടത്തിലെ ആരോപണം. കുറ്റപത്രത്തില്‍ എവിടെ ഈ പരാമര്‍ശം എന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു. കുറ്റവാളികളുടെ പക്കല്‍ നിന്നും പണം തിരിച്ചെടുക്കാന്‍ പൊലീസ് തയ്യാറാവുന്നില്ല. ബിജെപി നേതാക്കളെ കൈയ്യാമം വച്ച് കൊണ്ടുപോകുന്നത് സ്വപ്നം കണ്ടവര്‍ ഇപ്പോള്‍ നിരാശരായി.
അതേസമയം, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഐഎം സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം ഉപയോഗിച്ചെന്ന് കെ സുരേന്ദ്രന് ആരോപിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ ആര്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പണം സിപിഎം ഉപയോഗിച്ചു. സഹകരണ ബാങ്കുകളെ കള്ളപ്പണം സൂക്ഷിക്കുന്നതിന്റെ കേന്ദ്രമാക്കി മാറ്റി. സഹകരണ ബാങ്കുകളില്‍ സൂക്ഷിക്കുന്നത് സിപിഎമ്മിന്റെ കള്ളപ്പണമാണ്. വിഷയം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കും. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേന്ദ്രഏജന്‍സികള്‍ അന്വേഷണിക്കണമെന്നും സുരേന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: