ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യ ആദ്യ മെഡല്‍ നേടി. ഇന്ത്യയുടെ അഭിമാന താരം മീര ഭായി ചാനു വെയിറ്റ്ലിഫ്റ്റിങ്ങില്‍ വെള്ളി മെഡല്‍ നേടി. പി.വി. സിന്ധുവിനു ശേഷം ഒളിംപിക്സില്‍ വ്യക്തിഗത വെള്ളിമെഡല്‍ നേടുന്ന താരമാണ് മീര. ഒളിംപിക്സിലെ ആദ്യദിനത്തില്‍ തന്നെ ഇന്ത്യ മെഡല്‍ നേടിയത് ഏറെ അഭിമാനകരമായി.
മീര ഭായി ചാനു 84 കിലോഗ്രാമും 87 കിലോഗ്രാമും വിജയകരമായി ഉയര്‍ത്തിയെങ്കിലും 89 കിലോഗ്രാം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. സ്നാച്ചിനുശേഷം രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ചൈനയുടെ എച്ച്ഒയു സിഹു 94 കിലോഗ്രാം ഉയര്‍ത്തി ഒളിമ്പിക് റെക്കോര്‍ഡ് സൃഷ്ടിച്ചു. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ആണ് മീര ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: