ടോക്കിയോ: ഒളിമ്പിക്‌സ് ഹോക്കിയില്‍ സ്വര്‍ണം ലക്ഷ്യമാക്കി ഇന്ത്യന്‍ പുരുഷ , വനിതാ ടീമുകള്‍ പ്രയാണം തുടങ്ങുന്നു. ലോക നാലാം നമ്പറായ ഇന്ത്യ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഇന്ന്് ലോക എട്ടാം നമ്പറായ ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം രാവിലെ 6.30 ന് കളി തുടങ്ങും. വനിതാ വിഭാഗത്തില്‍ ലോക പത്താം നമ്പറായ ഇന്ത്യ ഗ്രൂപ്പ് എ യില്‍ ലോക ഒന്നാം നമ്പറായ നെതര്‍ലന്‍ഡുമായി മാറ്റുരയ്‌ക്കും. വൈകിട്ട് 5.15 ന് മത്സരം ആരംഭിക്കും.
ഓസ്്‌ട്രേലിയ, അര്‍ജന്റീന, സ്‌പെയിന്‍, ആതിഥേയരായ ജപ്പാന്‍, ന്യൂസിലന്‍ഡ് എന്നിവയാണ് ഇന്ത്യന്‍ പുരുഷ ടീമിനൊപ്പം എ ഗ്രൂപ്പില്‍ മത്സരിക്കുന്ന ടീമുകള്‍.
ഒളിമ്പിക്‌സ് ഹോക്കിയില്‍ മികച്ച റെക്കോഡുള്ള ടീമാണ് ഇന്ത്യ. 1928 ലാണ് ആദ്യമായി ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയില്‍ സ്വര്‍ണം നേടിയത്. 1960 വരെ തുടര്‍ച്ചയായി ആറു തവണ സ്വര്‍ണം സ്വന്തമാക്കി. ഒളിമ്പിക്‌സില്‍ ഇതുവരെ കളിച്ച 126 മത്സരങ്ങളില്‍ 77 ലും വിജയം നേടി. എന്നാല്‍ സ്വര്‍ണം നേടിയിട്ട്് നാല്‍പ്പത് വര്‍ഷമായി. 1980 ലെ മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണം നേടിയത്.
മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യന്‍ ടീം ഇത്തവണ സുവര്‍ണ്ണ പ്രതീക്ഷയിലാണ്. ശക്തമായ ടീമിനെയാണ് ഇന്ത്യ ഇറക്കുന്നത്. മലയാളിയായ പി.ആര്‍. ശ്രീജേഷാണ്് ഗോള്‍വല കാക്കുന്നത്്. രൂപീന്ദര്‍ പാല്‍ സിങ്, ദില്‍പ്രീത് സിങ് , അമിത് രോഹിദാസ്, ഗുര്‍ജന്ത് സിങ് എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
ന്യൂസിലന്‍ഡ് ഒരിക്കല്‍ മാത്രമാണ് ഒളിമ്പിക്‌സ് ഹോക്കിയില്‍ സ്വര്‍ണം നേടിയത്. 1976 ലെ മോണ്‍ട്രീല്‍ ഒളിമ്പിക്‌സ് ഹോക്കിയില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ന്യൂസിലന്‍ഡ് സുവര്‍ണ്ണ വിജയം സ്വന്തമാക്കിയത്.
റാണി റാംപാല്‍ നയിക്കുന്ന ഇന്ത്യന്‍ വനിതാ ടീം ശക്തമാണ്. ഒളിമ്പിക്‌സ് മെഡല്‍ എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. എന്നാല്‍ എതിരാളികള്‍ ശക്തരാണ്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് നെതര്‍ലന്‍ഡ്. എട്ട് തവണ അവര്‍ ഒളിമ്പിക്‌സ് സ്വര്‍ണം നേടി.
തെര്‍ലന്‍ഡ്, ജര്‍മ്മനി, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവയാണ് ഗ്രൂപ്പ് എ യില്‍ മത്സരിക്കുന്ന ടീമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: