Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

താലിബാന്റെ കരിനിഴല്‍ കശ്മീരിലും കേരളത്തിലും

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചാല്‍ അത് ഇന്ത്യക്ക് വലിയ സുരക്ഷാഭീഷണിയാവും. കശ്മീരിലും മറ്റും ഭീകരാക്രമണം ശക്തിപ്പെടുത്താന്‍ പാക്കിസ്ഥാന്‍ താലിബാനെ ഉപയോഗപ്പെടുത്തും. ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശുകയും, അവര്‍ ഇന്ത്യയ്‌ക്കുയര്‍ത്തുന്ന വെല്ലുവിളികളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഒരു വിഭാഗം രാജ്യത്തുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 24, 2021, 05:00 am IST
in Editorial

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായില്ലെങ്കില്‍ ലോകം മുഴുവന്‍ അന്ധകാരത്തിലാണ്ടുപോകുമെന്ന് മുറവിളി കൂട്ടിയവരെ ഇപ്പോള്‍ എവിടെയും കാണാനില്ല. താലിബാനുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച ബൈഡന്‍ ഭരണകൂടത്തിന്റെ നടപടി അഫ്ഗാന്‍ ജനതയെയും, പാക്കിസ്ഥാനൊഴികെയുള്ള അയല്‍രാജ്യങ്ങളെയും വലിയ ആശങ്കയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. തീരുമാനിച്ചതിലും വളരെ മുന്‍പുതന്നെ അഫ്ഗാനില്‍നിന്ന് അമേരിക്കന്‍ സേന പിന്മാറിയതോടെ വര്‍ഷങ്ങളായി ഇങ്ങനെയൊരു അവസരം പാര്‍ത്തിരുന്ന താലിബാന്‍ ഭീകരര്‍ സര്‍വശക്തിയോടെയും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. യുവാക്കളെ ഭീഷണിപ്പെടുത്തി സേനയില്‍ ചേര്‍ക്കുകയും വ്യാപാരികളില്‍നിന്ന് കനത്ത നികുതി പിരിക്കുകയും ചെയ്യുന്ന താലിബാന്‍ അഫ്ഗാനിലെ ഇരുനൂറിലേറെ ജില്ലകള്‍ പിടിച്ചെടുത്തിരിക്കുകയാണ്. അമേരിക്കന്‍ സൈന്യത്തെ സഹായിച്ചവരെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്നു. അടുത്തിടെ ഒരു പരിഭാഷകനെ താലിബാന്‍ വധിക്കുകയുണ്ടായി. ഒഴിഞ്ഞുപോകുമെന്ന് കരുതിയിരുന്ന മതമൗലികവാദവും ഭീകരവാദവും അഫ്ഗാന്‍ ജനതയെ, പ്രത്യേകിച്ച് സ്ത്രീസമൂഹത്തെ വീണ്ടും വേട്ടയാടുകയാണ്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചുകൊണ്ടിരുന്ന അവര്‍ പ്രാകൃതമായ മതശാസനങ്ങള്‍ക്ക് കീഴടങ്ങുകയോ മരണം വരിക്കുകയോ ചെയ്യേണ്ടിവരും.

താലിബാന്‍ ലോകസമാധാനത്തിനുതന്നെ ഭീഷണി ഉയര്‍ത്തിയപ്പോഴാണ് അതിനെ നേരിടാന്‍ അമേരിക്കന്‍ സേന അഫ്ഗാനിലെത്തിയത്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളുടെ പരിപൂര്‍ണ പിന്തുണ ഇതിനുണ്ടായിരുന്നു. ബരാക് ഒബാമയുടെ ഭരണകാലത്തും ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണകാലത്തും അഫ്ഗാനില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ല. ഇങ്ങനെയൊരു നടപടി ആത്മഹത്യാപരമായിരിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ എന്തൊക്കെ ദുഷ്ടലാക്കുവച്ചുകൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍നിന്ന് സേനയെ പിന്‍വലിക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനമെടുത്തതെന്ന് വ്യക്തമല്ല. ഇതുവഴി അമേരിക്കയ്‌ക്ക് എന്തൊക്കെ നേട്ടമുണ്ടായാലും ആത്മഹത്യാപരമായ തീരുമാനമാണ് ഇതെന്ന കാര്യത്തില്‍ സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ അറിയാവുന്നവര്‍ക്കിടയില്‍ രണ്ടുപക്ഷമുണ്ടാവില്ല. ആഗോള സമാധാനത്തിന് കനത്ത ഭീഷണിയാണ് ഇതുയര്‍ത്തുക. തിരിച്ചടി ലഭിക്കുമെന്ന ഭയം നീങ്ങിക്കിട്ടിയ താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്ത് ഭീകരവാഴ്ച നടപ്പാക്കാനുള്ള ദൃഢനിശ്ചയത്തിലാണ്. അഫ്ഗാന്‍ സേന ഇതിനെ എങ്ങനെയാണ് നേരിടാന്‍ പോകുന്നതെന്ന് വ്യക്തമല്ല. അവര്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നില്ല. നയതന്ത്ര മര്യാദകളിലൊന്നും വിശ്വാസമില്ലാത്ത താലിബാനെ നേരിടാന്‍ അഫ്ഗാന്റെ അയല്‍രാജ്യങ്ങള്‍ സൈന്യത്തെ സജ്ജമാക്കുകയാണ്.

അഫ്ഗാനില്‍നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തിലും, താലിബാന്‍ ഭീകരരുടെ മുന്നേറ്റത്തിലും സന്തോഷിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. താലിബാന് എല്ലാവിധ പിന്തുണയും നല്‍കുന്ന പാക് ഭരണകൂടം അവര്‍ക്ക് ശക്തി പകരാന്‍ പോരാളികളെ അതിര്‍ത്തി കടത്തിവിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചാല്‍ അത് ഇന്ത്യക്ക് വലിയ സുരക്ഷാഭീഷണിയാവും. കശ്മീരിലും മറ്റും ഭീകരാക്രമണം ശക്തിപ്പെടുത്താന്‍  പാക്കിസ്ഥാന്‍ താലിബാനെ ഉപയോഗപ്പെടുത്തും. ഇപ്പോള്‍തന്നെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നിര്‍മിതികളെയാണ് താലിബാന്‍ ലക്ഷ്യംവയ്‌ക്കുന്നത്. ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശുകയും, അവര്‍ ഇന്ത്യയ്‌ക്കുയര്‍ത്തുന്ന വെല്ലുവിളികളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഒരു വിഭാഗം രാജ്യത്തുണ്ട്. അടുത്തിടെ താലിബാന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടപ്പോള്‍ അതിനെ വലിയൊരു സംഭവമായി കാണാന്‍ പലരും തയ്യാറായില്ല. ഭരണാധികാരിയായിരുന്ന നജീബുള്ളയെ നിഷ്‌കാസനം ചെയ്ത് അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചപ്പോള്‍ അതിന്റെ അലയൊലികള്‍ ഉയര്‍ന്ന നാടാണ് കേരളം. ഐഎസ് ഭീകരരുടെ സ്ലീപ്പിങ് സെല്ലുകള്‍ പോലും സജീവമായ കേരളത്തില്‍ ജിഹാദികളെ പിന്തുണയ്‌ക്കുന്ന ഒരു ഭരണസംവിധാനമുള്ളത് സ്ഥിതിവിശേഷത്തെ ആപല്‍ക്കരമാക്കും. വളരെ കരുതലോടെയാണ് അഫ്ഗാന്‍ പ്രശ്‌നത്തില്‍ ഇന്ത്യ നീങ്ങുന്നത്. ഈ കരുതലും ജാഗ്രതയും ജനങ്ങള്‍ക്കും ആവശ്യമാണ്.

Tags: keralaതാലിബാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.