Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാഹോദര്യത്തിന്റെ വില

രാലക്ഷ്മണ-ഭരത-ശത്രുഘ്‌നന്മാര്‍ മാതൃകാപരമായ സാഹോദര്യത്തിന്റെ ഉജ്ജ്വല പ്രതീകങ്ങളാണ്. അവരോരുത്തരും ഇതര്‍ക്കു വേണ്ടിയാണ് ജീവിക്കുന്നതെന്ന് നമുക്ക് തോന്നും. അത്രയ്‌ക്കുണ്ട് അവര്‍ക്കിടയിലെ ആത്മബന്ധം. സാഹോദര്യത്തിനായി അവര്‍ സ്വയം സമര്‍പ്പിച്ചിരിക്കുന്നു. ലക്ഷ്മണന് ശ്രീരാമനോടൊപ്പം വനത്തില്‍ പോകാനും ഭരതന്, വനത്തില്‍ പോയ ശ്രീരാമനെ തിരിച്ചു വിളിക്കാനും പ്രേരകമായത് നിഃസ്വാര്‍ഥമായ സഹോദരസ്‌നേഹം തന്നെ.

എസ്.കെ by എസ്.കെ
Jul 24, 2021, 05:00 am IST
in Samskriti

മനുഷ്യര്‍ ഏകോദരസഹോദരരെ പോലെ ജീവിക്കണമെന്ന് മഹദ്ഗ്രന്ഥങ്ങളും മഹാത്മാക്കളുമെല്ലാം പറയുന്നു. ദൗര്‍ഭാഗ്യവശാല്‍, സാഹോദര്യഭാവത്തിന് സമൂഹത്തില്‍ മാത്രമല്ല, കുടുംബങ്ങളിലും ച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു. മറ്റു ബന്ധങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. എന്നാല്‍, രാമായണത്തിലേക്കൊന്നു നോക്കൂ. സഹോദര സ്‌നേഹം കൊണ്ട് ദീപ്തമായ മുഖങ്ങളും സന്ദര്‍ഭങ്ങളും ആ കാവ്യത്തിലുടനീളം കാണാം.  

രാലക്ഷ്മണ-ഭരത-ശത്രുഘ്‌നന്മാര്‍ മാതൃകാപരമായ സാഹോദര്യത്തിന്റെ ഉജ്ജ്വല പ്രതീകങ്ങളാണ്. അവരോരുത്തരും ഇതര്‍ക്കു വേണ്ടിയാണ് ജീവിക്കുന്നതെന്ന് നമുക്ക് തോന്നും. അത്രയ്‌ക്കുണ്ട് അവര്‍ക്കിടയിലെ ആത്മബന്ധം. സാഹോദര്യത്തിനായി അവര്‍ സ്വയം സമര്‍പ്പിച്ചിരിക്കുന്നു. ലക്ഷ്മണന് ശ്രീരാമനോടൊപ്പം വനത്തില്‍ പോകാനും ഭരതന്, വനത്തില്‍ പോയ ശ്രീരാമനെ തിരിച്ചു വിളിക്കാനും പ്രേരകമായത് നിഃസ്വാര്‍ഥമായ സഹോദരസ്‌നേഹം തന്നെ.  

ത്വല്‍പാദസേവാര്‍ഥമായിന്നടിയനു-

മിപ്പോള്‍ വഴിയേ വിട കൊള്‍വനെന്നുമേ

മോദാലതിന്നായനുവദിച്ചീടണം

സീതാപതേ! രാമചന്ദ്ര! ദയാനിധേ!  

ലക്ഷ്മണന്റെ  ഈ അഭ്യര്‍ഥന ശ്രീരാമന് നിരാകരിക്കാനായില്ല. ശ്രീരാമനൊപ്പം യാത്രയ്‌ക്കൊരുങ്ങുന്ന ലക്ഷ്മണനെ അമ്മ സുമിത്ര ഓര്‍മ്മിപ്പിക്കുന്നു:  

അഗ്രജന്‍ തന്നെ പരിചരിച്ചെപ്പോഴു-

മഗ്രേ നടന്നു കൊള്ളേണം പിരിയാതെ

രാമനെ നിത്യം ദശരഥനെന്നുള്ളി-

ലാമോദമോടെ വിചാരിച്ചു കൊള്ളണം  

അഗ്രജനെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ലക്ഷ്മണനെപ്പോലെ തന്നെയായിരുന്നു ഇതരസഹോദരരും. രാജ്യം തനിക്ക് ലഭിച്ചതറിഞ്ഞ ഭരതന്റെ പ്രതികരണം ഇങ്ങനെ:  

‘ഇന്നടിയന്നു രാജ്യം കൊണ്ടു കിംഫലം?

മന്നവനാകുന്നതും മമ പൂര്‍വജന്‍

ഞങ്ങളവനുടെ കിങ്കരന്മാരത്രെ’

നാല്‍വരും കൂടുന്ന സമയത്ത് മൂപ്പുമുറയനുസരിച്ച് ലക്ഷ്മണന്‍ ഭരതനെയും ശത്രുഘ്‌നന്‍ ലക്ഷ്മണനെയും വണങ്ങുന്നത് ഹൃദയസ്പര്‍ശിയായ കാഴ്ചയാണ്.  

അപ്പുറത്തോ? രാവണനും കുംഭകര്‍ണ

നും വിഭീഷണനുമെല്ലാം സഹോദരസ്‌നേഹത്താല്‍ ബന്ധിതരാണ്. കുംഭകര്‍ണനും വിഭീഷണനും എത്രയോ സ്‌നേഹാദരങ്ങളോടെയാണ് ധര്‍മവിരുദ്ധമായ നീക്കങ്ങളില്‍ നിന്ന് ജ്യേഷ്ഠനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത്! സ്‌നേഹമുണ്ടെങ്കിലും രാവണന്റെ തെറ്റുകളെ അവര്‍ എതിര്‍ത്തു. മോഹബദ്ധനായ ആ രാക്ഷസരാജാവ് വഴങ്ങിയില്ല. വിഭീഷണന്‍ ജ്യേഷ്ഠനോട് വിട പറഞ്ഞ് ശ്രീരാമസന്നിധിയില്‍ അഭയം തേടി. കുംഭകര്‍ണന്‍ ജ്യേഷ്ഠനു വേണ്ടി യുദ്ധം ചെയ്തു മരിച്ചു. ന്യായാന്യായ വിചാരണയ്‌ക്ക് സഹോദര സ്‌നേഹം തടസ്സമല്ലെന്നും അവരുടെ ചരിതം തെളിയിക്കുന്നു.  

സഹോദരന്മാരായ ജടായുവും സമ്പാതിയും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ വികാരഭരിതമായ ചിത്രീകരണവും രാമായണത്തിലുണ്ട്. പണ്ട് വേഗബലങ്ങള്‍ പരീക്ഷിക്കാന്‍ മേല്‌പോട്ടു പറന്നപ്പോള്‍ ഇരുവരും സൂര്യതാപമേറ്റു നിലം പതിച്ചു. അനുജനായ ജടായുവിന് ചൂടേല്‍ക്കാതിരിക്കാന്‍ ആ ആപത്ഘട്ടത്തിലും സമ്പാതി ശ്രദ്ധിച്ചിരുന്നു.  

പിന്നീട് സീതാന്വേഷണത്തിനിടയില്‍ മഹേന്ദ്രചലത്തിനു സമീപമെത്തിയ വാനരന്മാരില്‍ നിന്ന് ‘ജടായു’ എന്ന പേരു കേട്ടപ്പോള്‍ സമ്പാതിക്കുണ്ടായ സന്തോഷം വാഗതീതമായിരുന്നു.  

‘കര്‍ണപീയൂഷ സമാനമാം വാക്കുകള്‍

ചൊന്നതാരിന്നു ജടായുവെന്നിങ്ങനെ!’

എന്നാണ് സമ്പാതി അവരോട് ചോദിക്കുന്നത്. ആ വാത്സല്യത്തിനു മുന്നില്‍ ആരാണ് നമിച്ചു പോകാത്തത്! സമ്പാതിയുടെ സഹോദര സ്‌നേഹമാണ് വാനരര്‍ക്ക് ആ പക്ഷിശ്രേഷ്ഠനില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ കാരണമായത്.  

ഇന്ന് സാഹോദര്യം പലര്‍ക്കും വാക്കുകളിലും പ്രകടനങ്ങളിലും ഒതുങ്ങുന്നു. മാതാപിതാക്കളെ സംരക്ഷിക്കുന്നതിനെച്ചൊല്ലി, സ്വത്തിനെച്ചൊല്ലി സഹോദരര്‍ വഴക്കിടുന്നതും വെട്ടും കുത്തും കൊലപാതകവും നടത്തുന്നതും സാധാരണമായിരിക്കുന്നു. സ്വാര്‍ത്ഥതയും അസൂയയും കൊണ്ട് അകലുന്ന സഹോദരങ്ങളും ഏറെ. കുടുംബത്തിനകത്തെ സ്ഥിതി ഇതാണെങ്കില്‍ സമൂഹത്തിലേതെന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.