തിരുവനന്തപുരം: കുണ്ടറയിലെ സ്ത്രീപീഡനക്കേസില്‍ മന്ത്രി എകെ ശശീന്ദ്രന് എതിരായ പരാതി ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രിയുടെ പരിഹാസം. ഇതേപ്പറ്റിയുടെ മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.
‘അതെല്ലാം ചീറ്റിപ്പോയില്ലേ. നിയമസഭയിലെ കാര്യങ്ങൾ എല്ലാവരും കേട്ടതല്ലേ. എല്ലാ ചീറ്റിപ്പോയില്ലേ’ -ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എൻസിപി നേതാവിനെതിരെയുള്ള പീഡന പരാതിയിൽ ഇടപെട്ട മന്ത്രി എകെ ശശീന്ദ്രൻ പാർട്ടികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുക മാത്രമാണ് ചെയ്തത് എന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അതേ സമയം സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി എകെ ശശീന്ദ്രൻ രാജിവെയ്ക്കണം എന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ പ്രതിഷേധവും തുടരുകയാണ്.
അതേ സമയം പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: