ന്യൂദല്‍ഹി: പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയ്ക്ക് വേണ്ടി നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ, നാഷണല്‍ മ്യൂസിയം എന്നിവ പൊളിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ പൈതൃകകെട്ടിടങ്ങളിലെ വസ്തുക്കള്‍ ഗവേഷണകര്‍ക്ക് സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണസമയത്തും ലഭ്യമാകുമെന്നും കേന്ദ്രം അറിയിച്ചു.
സെന്‍ട്രല്‍ വിസ്തയ്ക്ക് വേണ്ടി നാഷണല്‍ ആര്‍ക്കൈവ്സും നാഷണല്‍ മ്യൂസിയവും പൊളിക്കുമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ പ്രചരിപ്പിച്ച കള്ളം ഇതോടെ പൊളിഞ്ഞു. രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ തുടര്‍ച്ചയായി മാധ്യമങ്ങളില്‍ ഈ നുണ പ്രചരിപ്പിക്കുകയും പുരാവസ്തുഗവേഷകരില്‍ ഭീതി പരത്തുകയും ചെയ്യുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. പുതുതായി ചുമതലയേറ്റ ഹൗസിങ്, നഗരകാര്യമന്ത്രി കൗശല്‍ കിഷോര്‍ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്.
സെന്‍ട്രല്‍ വിസ്റ്റ് പദ്ധതിയുടെ ഭാഗമായുള്ള പുതി പാര്‍ലമെന്റ് മന്ദിരം 2022 ഒക്ടോബറില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. സെന്‍ട്രല്‍ വിസ്റ്റ അവന്യൂ 2021 സപ്തംബറിലും പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നു. 20,000 കോടി രൂപ ചെലവിലാണ് സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയ്ക്കുള്ള ബജറ്റ്. പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും ഔദ്യോഗിക വസതികളും പദ്ധതിയുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: