ടോക്യോ: കോവിഡ് മഹാമാരിയുടെ ഇരുട്ടില്‍ ‘മുന്നോട്ട് നീങ്ങാം’ എന്ന സന്ദേശമുയര്‍ത്തി ആരംഭിച്ച 32ാം ഒളിമ്പിക്സിന് ടോക്യോയില്‍ തിരിതെളിയുമ്പോള്‍ ഇന്ത്യയില്‍ ആകാംക്ഷപൂര്‍വ്വം ഉദ്ഘാടനച്ചടങ്ങുകള്‍ വീക്ഷിച്ച് പ്രധാനമന്ത്രി.
ടിവിയില്‍ ആണ് പ്രധാനമന്ത്രി ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങ് വീക്ഷിച്ചത്. വെടിക്കെട്ടോടെ ലൈറ്റ് ആന്റ് സൗണ്ട് ഷോയും നൃത്തച്ചുവടുകളും കഴിഞ്ഞ ശേഷം നടന്ന വിവിധ രാജ്യങ്ങളുടെ അത്ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റെത്തിയപ്പോള് പ്രധാനമന്ത്രിക്ക് ആവേശം കൂടി. ഗ്രീസായിരുന്നു തുടക്കം. പക്ഷെ ഇന്ത്യയുടെ ഊഴമെത്തിയപ്പോള്‍ പ്രധാനമന്ത്രി കസേരയില്‍ നിന്നും ബഹുമാനപുരസ്സരം എഴുന്നേറ്റു. മേരികോമും മന്‍പ്രീത് സിംഗും ആയിരുന്നു ഇന്ത്യന്‍ പതാകയേന്തി മുന്നില്‍. 25ഓളം ഇന്ത്യന്‍ അത്ലറ്റുകള് പങ്കെടുത്തു.
‘വരൂ, നമുക്ക് എല്ലാവര്ക്കും ഇന്ത്യക്കായി ആര്‍പ്പുവിളിക്കാം. ടോക്യോ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ ചില ദൃശ്യങ്ങള്‍ കണ്ടു. നമ്മുടെ ഉശിരന്‍ ടീമിന് ശുഭമാശംസ നേരുന്നു,’ പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു. ദൂരദര്ശന് ലൈവ് ടെലികാസ്റ്റില് ഇന്ത്യയുടെ അത് ലറ്റുകള്‍ മാര്‍ച്ച് പാസ്റ്റ് ചെയ്യുമ്പോള്‍ അവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന കായികമന്ത്രി അനുരാഗ് താക്കൂറിനെയും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: