തിരുവനന്തപുരം: ഭാരതത്തിലെ നിരവധി സാംസ്കാരിക സംഘടനകള്‍ ചേര്‍ന്ന് ജഗദ്ഗുരു ശങ്കരാചാര്യസ്വാമികളുടെ വിശിഷ്ട കൃതിയായ ‘സൗന്ദര്യലഹരി’ യെ അധികരിച്ച് ഉപാസനായജ്ഞം നടത്തുന്നു. 2021 നവംബര്‍ 19 ന് ആണ് ഇത് നടത്തുന്നത്. പാര്‍വതി ദേവിയുടെ മാഹാത്മ്യത്തെയും രൂപത്തെയും കുറിച്ചുള്ള വര്‍ണനയാണ് സൗന്ദര്യ ലഹരി. ഇതില്‍ 100 ശ്ളോകങ്ങളാണുള്ളത്.
24 ജൂലൈ മുതല്‍ ഓരോ ശ്ലോകങ്ങളായി ഓണ്‍ലൈനായി പഠിക്കുന്നതിനായാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ ശ്ളോകങ്ങള്‍ ചൊല്ലുന്നതിനുള്ള പരിശീലനം ഒരു ദിവസം ഒരു ശ്ളോകം എന്ന രീതിയില്‍ 100 ദിവസങ്ങളിലായി നല്‍കും.20 മിനിറ്റുള്ള വീഡിയോ ആയി ക്ലാസ്സുകള്‍ അയച്ചുനല്‍കും. അവരവര്‍ക്ക് സൗകര്യമുള്ള സമയത്ത് അവ കേട്ടു പഠിക്കാം.
ഉപാസനയുടെ പഠന ഉദ്ഘാടനം തിരുവനന്തപുരത്ത് മണക്കാടുള്ള ചിന്മയ പദ്മനാഭത്തില്‍ നടന്നു. തിരുവനന്തപുരം ശ്രീരാമകൃഷ്ണമഠത്തിലെ സ്വാമി സ്വപ്രഭാനന്ദജി ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി (ശ്രീരാമദാസമിഷന്‍), സ്വാമി ബോധിതീര്‍ഥ (ശിവഗിരിമഠം), പ്രവ്രാജിക ചേതനപ്രാണ മാതാജി ( രാമകൃഷ്ണ ശാരദാ മിഷന്), സ്വാമി ഹരിഹരാനന്ദ സരസ്വതി( ബോധാനന്ദാശ്രമം), സ്വാമി അഭയാനന്ദ ( ചിന്മയ മിഷന്) എന്നിവര്‍ പങ്കെടുത്തു.
ശ്രീ ശ്രീ ശങ്കരഭാരതി സ്വാമി(മൈസൂര്‍), സ്വാമി ചിദാനന്ദപുരി (കോഴിക്കോട)്, സ്വാമി വിവിക്താനന്ദ സരസ്വതി (കാസര്‍കോഡ്), സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ഥ ( ഹിമാലയം), സ്വാമി അധ്യാത്മാനന്ദ സരസ്വതി ( കൊല്ലം), സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി (പാലക്കാട)്, സ്വാമി ശങ്കരാമൃതാനന്ദ പുരി (അമൃതപുരി), സ്വാമി ഗീതാനന്ദ ( ചെറുകോല്‍) എന്നിവര്‍ ഓണ്‍ലൈനിലൂടെ പങ്കെടുത്തു.
ശ്രീശങ്കരാചാര്യസ്വാമികളാല്‍ സ്ഥാപിതമായതും ഹൈന്ദവ ധാര്‍മ്മികാര്യങ്ങളുടെ പരമോന്നതസ്ഥാനവുമായ ശൃംഗേരി മഠത്തിന്റെ നിര്‍ദ്ദേശത്താല്‍ വേദാന്തഭാരതിയും കേരളത്തിലെ സന്ന്യാസിശ്രേഷ്ഠന്മാരും പണ്ഡിതശ്രേഷ്ഠരും അടങ്ങുന്ന ആചാര്യമണ്ഡലിയുടെ നേതൃത്വത്തില്‍് രൂപീകൃതമായ സൗന്ദര്യലഹരീഉപാസനാമണ്ഡലിയാണ് സംഘാടകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: