മട്ടാഞ്ചേരി: സഞ്ചാരികള്‍ കാണേണ്ട വിനോദ സഞ്ചാര കേന്ദ്രങളില്‍ കൊച്ചിയുടെ കുമ്പളങ്ങി ഗ്രാമവും. ഗ്രാമീണ സൗന്ദര്യത്തിന്റെ സവിശേഷതകളുമായുള്ള വിനോദ കേന്ദ്രമായാണ് ടൂറിസം ബ്ലോഗ് കുമ്പളങ്ങിയെ ശ്രദ്ധേയ കേന്ദ്രമാക്കിയത്. മധ്യകേരളത്തില്‍ വിനോദ സഞ്ചാരികള്‍ കാണേണ്ട അഞ്ച് ഗ്രാമങ്ങളിലൊന്നായാണ് കുമ്പളങ്ങിയെ പ്രകീര്‍ത്തിച്ചിരിക്കുന്നത്.
കൊച്ചിക്ക് തെക്ക് 16ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഒരു ലക്ഷത്തിലേറെ ജനവാസമുള്ള ഗ്രാമമാണ് കുമ്പളങ്ങി. വേമ്പനാട്ട് കായലിനോട് ചേര്‍ന്നുള്ള കാര്‍ഷിക ഗ്രാമം. 2003ല്‍ കേന്ദ്ര ടൂറിസം വകുപ്പ് കുമ്പളങ്ങിക്ക് ദേശീയ മാതൃക ടൂറിസം വില്ലേജ് പദവി നല്കി. പരിസ്ഥിതി സൗഹൃദ വികസനങ്ങള്‍ക്കൊപ്പം വിനോദ സഞ്ചാര മേഖലയിലും ഒട്ടേറെ പ്രകൃതി ദൃശ്യങ്ങളാല്‍ ശ്രദ്ധേയമാണ് കുമ്പളങ്ങി.
പച്ചപ്പിന്റെ ഗ്രാമീണത, ചീനവലകള്‍ നിറഞ്ഞ കായലുകള്‍, പച്ചപ്പിന്റെ സൗന്ദര്യം, മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, പൊക്കാളി പാടങ്ങള്‍, ചെറുവള്ളങ്ങളിലെ കായല്‍യാത്രകള്‍, കാര്‍ഷിക വയലുകള്‍, നാടന്‍ ഭക്ഷണശാലകള്‍, കരിമീന്‍ -കൊഞ്ച് മത്സ്യ വിഭവങ്ങള്‍, ചെറുകിട ഇടത്തരം ഹോം സ്റ്റേകള്‍, ക്വാട്ടേജുകള്, ദേശാടന പക്ഷി സങ്കേതങ്ങള്‍ തുടങ്ങി കുമ്പളങ്ങിയിലെ ആകര്‍ഷണീയത ഒട്ടേറെയാണ്. ഇതിനിടെയെത്തിയ കുമ്പളങ്ങി നൈറ്റ്സ് സിനിമ വേറിട്ട കാഴ്ചയുമൊരുക്കി. വിനോദ സഞ്ചാര പട്ടികയിലിടം നേടിയ കുമ്പളങ്ങിയുടെ വികസനങ്ങള്‍ അവഗണിക്കപ്പെടുന്നതും പദ്ധതികള്‍ ചുവപ്പുനാടയിലാണന്നതും പരാതികളുയരുന്നുണ്ട്.
മാലിന്യ കുമ്പാരങ്ങളും തകര്‍ന്ന റോഡുകളും ശ്രുശ്രൂഷ കേന്ദ്രങ്ങളുടെ അഭാവവും ജനങ്ങളെ ആശങ്കയിലുമാക്കുന്നു. കുമ്പളങ്ങിക്കൊപ്പം, വാഗമണ്‍, കുമരകം ,ആതിരപ്പള്ളി വാഴച്ചാല്‍, പാണിയേലിപ്പോര് എന്നിവയാണ് വിനോദ സഞ്ചാരികള്‍ കാണേണ്ട മറ്റ് കേന്ദ്രങ്ങളായി ബ്ലോഗ് അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: