ഇസ്ലാമബാദ്: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ ഭാര്യ മറിയം ഷറീഫും ഇമ്രാന്റെ മുന്‍ഭാര്യ ജെമീമ ഗോള്‍ഡ്‌സമിത്തും തമ്മില്‍ ട്വിറ്ററില്‍ പോര്.
ഇമ്രാന്റെ മക്കള്‍ ജൂതരുടെ മടിയില്‍ വളരുകയാണെന്നായിരുന്നു മറിയം ഷറീഫയുടെ ആരോപണം. ജൂതവംശജയായ ഇമ്രാന്റെ മുന്‍ ഭാര്യ ജെമീമ ഗോള്‍ഡ്‌സ്മിത്തിനെ ലക്ഷ്യംവെച്ചായിരുന്നു മറിയം ഷെറീഫയുടെ ഈ ആരോപണം. എന്നാല്‍ 2004ല്‍ ഞാന്‍ പാകിസ്ഥാന്‍ വിട്ടത് മുതല്‍ തനിക്കെതിരെ ഇസ്ലാമിന്റെ പേരില്‍ പാകിസ്ഥാനിലെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും തന്നെ ആക്രമിക്കുകയാണെന്നും മറിയം ഷറീഫും അത് തുടരുകയാണെന്നും ജെമീമ ട്വിറ്ററില്‍ തിരിച്ചടിച്ചു. ഇമ്രാനില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം ബ്രിട്ടനില്‍ കഴിയകയാണ് ജെമീമ ഗോള്‍ഡ്സ്മിത്ത്.
ഇസ്ലമാിന്റെ പേരില്‍ ആക്രമണം നേരിടുന്നുണ്ടെങ്കില്‍ അതിന് ജെമീമ കുറ്റപ്പെടുത്തേണ്ടത് മുന്‍ ഭര്‍ത്താവായ ഇമ്രാനെ തന്നെയാണെന്നായിരുന്നു ഇതിന് മറിയം ഷെറീഫയുടെ മറുപടി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നവാസ് ഷെറീഫ് യുകെയില്‍ തന്റെ ചെറുമകന്റെ പോളോ മാച്ച് കാണാന്‍ പോയതിനെ ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചിരുന്നു. പാകിസ്ഥാനില്‍ പാവപ്പെട്ടവര്‍ ജയില്‍ പോകുന്നു. ശക്തരായവര്‍ എന്‍ആര്‍ഒ സ്റ്റാറ്റസ് നേടി വിദേശത്തേക്ക് കടക്കുന്നു, ചെറുമകന്റെ പോളെ മാച്ച് കാണുന്നു- ഇതായിരുന്നു ഇമ്രാന്റെ വിമര്‍ശനം. പോളോ കളിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം പണവും ഒരു കുതിരയും സ്വന്തമായി വേണം. നിങ്ങളുടെ ചെറുമകന് എങ്ങിനെയാണ് ഇത്രയും പണം ലഭിച്ചതെന്ന് പറയണം. അത് പാകിസ്ഥാനിലെ ജനങ്ങളുടെ പണമാണോ – ഇമ്രാന്‍ ചോദിക്കുന്നു.
ഇമ്രാന്റെ ഈ പ്രസ്താവനക്കെതിരെ മറിയം ഷെറീഫ് ഇമ്രാനെതിരെ ആഞ്ഞടിച്ചതിങ്ങിനെ: ‘അവന്‍ നവാസ് ഷെറീഫിന്റെ ചെറുമകന്‍ ആണ്. അല്ലാതെ ജെമീമ ഗോള്‍ഡ്‌സ്മിത്തിന്റെ ചെറുമകനല്ല. നവാസ് ഷെറീഫിന്റെ ചെറുമകന്‍ വളരുന്നത് ജൂതന്മാരുടെ മടിയിലല്ല.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: