വണ്ണപ്പുറം: ആലപ്പുഴ മധുര സംസ്ഥാന പാതയില്‍ കമ്പക്കാനത്ത് മാലിന്യം തള്ളി. തൊടുപുഴ ഇടവെട്ടി ഭാഗത്ത് നിന്ന് കൊണ്ടുവന്ന് ഉപേക്ഷിച്ച ആക്രിസാധനങ്ങളാണിവ പ്ലാസ്റ്റിക് ചാക്കുകള്‍ പഴയ ബാഗ്, ചെരിപ്പ് പ്ലാസ്റ്റിക് കുപ്പി, ആസ്ബറ്റോസ് ഷീറ്റ്, കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങി പുനരൂപയോഗ യോഗ്യമല്ലാത്ത വസ്തുക്കളാണ് റോഡരുകില്‍ തള്ളിയിരിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെയാണ് മാലിന്യം ഇവിടെ നിക്ഷേപിച്ചതെന്ന് കരുതുന്നത്. പെരുമ്പവൂര്‍ സ്വദേശി ഷെമീറാണ് മാലിന്യം റോഡരികില്‍ ഉപേക്ഷിച്ചു കടന്നത്. പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കര്‍, സെക്രട്ടറി സുബൈര്‍, പോലീസ് ഉദ്യോഗസ്ഥരായ സിഐ ബി. പങ്കജാക്ഷന്, പ്രിന്‍സിപ്പല്‍ എസ്ഐ ജോബി കെ. എസ്. എന്നിവരുടെ നേതൃത്വത്തില്‍ വാഹനം വിളിച്ച് വരുത്തി മാലിന്യങ്ങള്‍ തിരികെ എടുപ്പിച്ചു. മാലിന്യം തിരികെ എടുക്കാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ സംഘടിക്കുകയും ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു. ജെസിബി വിളിച്ച് വരുത്തിയാണ് ഇവ വാഹനത്തിലേക്ക് തിരികെ കയറ്റിയത്.
പിഴയടയ്ക്കാന്‍ ലോറി ഉടമ എത്താതിരുന്നതിനാല്‍ ലോറി കാളിയാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഈ ഭാഗത്ത് മാലിന്യം നിക്ഷേപ ശല്യത്തില്‍ പൊറുതി മുട്ടിയതായി നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: