ഗൂഡല്ലൂര്‍: തമിഴ്നാട് നീലഗിരി ജില്ലയില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. അന്തര്‍ സംസ്ഥാന ബസ് സര്‍വീസിന് അനുമതി നല്‍കിയിട്ടില്ല. സ്കൂള്‍, കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും.
സ്കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അധ്യാപകര്‍ക്ക് സ്കൂളുകളിലെത്താം. പരിശീലന കേന്ദ്രങ്ങള്‍, ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഉള്‍പ്പെടെയുള്ളവ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ തുറക്കാം. ജില്ലയില്‍ കൊവിഡ് വ്യാപനം കുറഞ്ഞു വരുന്നുണ്ട്.
വിവാഹത്തില്‍ 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: