ആലപ്പുഴ: അങ്കണവാടിക്ക് ബിജെപി പ്രവര്‍ത്തകര്‍ ടെലിവിഷന്‍ സൗജന്യമായി നല്‍കിയതിനെതിരെ സമൂഹമാദ്ധ്യമത്തില്‍ വിമര്‍ശനവുമായി പോലീസുകാരന്. മാരാരിക്കുളം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മനോജ് കാവുങ്കലാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘കുട്ടികളെത്താത്ത അങ്കണവാടിയില്‍ ടിവി എത്തിച്ചു കൊടുത്ത് ചാണക മാതൃക’ എന്നാണ് പരിഹാസം.
കടുത്ത സിപിഎമ്മുകാരനായ ഇയാള്‍ ബിജെപിക്കെതിരെ നിരന്തരം സമൂഹമാദ്ധ്യമങ്ങളില്‍ പ്രതികരിക്കാറുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പോസ്റ്റുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇടരുതെന്ന് ഡിജിപിയുടെ സര്‍ക്കുലറിന് പുല്ലുവില നല്‍കിയാണ് മനോജിന്റെ പ്രവൃത്തി. ഇയാള്‍ പോലീസ് സ്റ്റേഷനിലും സിപിഎം ഇതര രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരോട് മോശമായാണ് പെരുമാറുന്നതെന്ന് നേരത്തെതന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.
പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ജില്ലാ പേലീസ് മേധാവിക്കും, ചേര്‍ത്തല ഡിവൈഎസ്പിക്കും ബിജെപി ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി പരാതി നല്കി. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അങ്കണവാടിയില്‍ നിന്ന് സിപിഎം നിയന്ത്രണത്തിലുള്ള കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് നലകിയ ടിവി തിരികെ എടുത്തുകൊണ്ടു പോയത് വിവാദമായിരുന്നു. സിപിഎം കുത്തക വാര്‍ഡായിരുന്ന ഇവിടെ ഇത്തവണ ബിജെപിയാണ് ജയിച്ചത്.
പാര്‍ട്ടി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിന് പാവം അങ്കണവാടി കുട്ടികളോടാണ് സിപിഎം പക വീട്ടിയത്. സംഭവം അറിഞ്ഞ ബിജെപി പഞ്ചായത്ത് കമ്മറ്റി അങ്കണവാടിക്ക് ടിവി സംഭാവന ചെയ്തു. ഇതാണ് പോലീസുകാരനെ ചൊടിപ്പിച്ചത്. സിപിഎം പക്ഷപാതത്തിന്റെ പേരില്‍ നേരത്തെ തന്നെ കുപ്രസിദ്ധി നേടിയ സ്റ്റേഷനാണ് മാരാരിക്കുളം. ചിത്രം അങ്കണവാടിക്ക് ടിവി നല്കിയതിനെതിരെയുള്ള പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: