ന്യൂദല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി. നിലവില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ബുധനാഴ്ച അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്. ഒരു മാസത്തേയ്ക്കാണ് ഇപ്പോള്‍ വിലക്ക് വീണ്ടും നീട്ടിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 22 നാണ് കാനഡ ആദ്യമായി ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 30 ദിവസത്തേക്കായിരുന്നു വിലക്ക്. പിന്നീട് മേയ്, ജൂണ്‍ മാസങ്ങളില്‍ ഇത് വീണ്ടും നീട്ടുകയായിരുന്നു. ഇപ്പോള്‍ ഓഗസ്റ്റ് 21 വരെയാണ് വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയത്. ഡെല്‍റ്റ വകഭേദം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് വിലക്ക് നീട്ടിയിരിക്കുന്നതെന്ന് ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയില്‍ ഇപ്പോഴും സ്ഥിതി ഗുരതരമായി തുടരുകയാണ്.കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: