Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വസ്തു ഒന്ന്; വായ്‌പ പലര്‍ക്ക്: ഉമയാറ്റുകര ബാങ്കിന് പോയത് 16 കോടി; ആരോപണത്തില്‍ കുടുങ്ങി സിപിഎം എംഎല്‍എ

2017-2018ലെ ഓഡിറ്റ് പ്രകാരം 15.45 കോടി നഷ്ടത്തിലാണ് ബാങ്കെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വജനപക്ഷപാതപരമായി ഒരു വസ്തുവിന്റെ ഈടിന്മേല്‍ പല വ്യക്തികള്‍ക്ക് വായ്‌പ അനുവദിച്ചു, വായ്‌പക്കാരന്റെ വരുമാനം, തിരിച്ചടവുശേഷി, ജാമ്യവസ്തുവിന്റെ മതിപ്പുവില എന്നിവ വിലയിരുത്താതെ തോന്നിയത് പോലെ പ്രവര്‍ത്തിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് അക്കമിട്ടു നിരത്തിയിരിക്കുന്നത്. പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം ഒപ്പിട്ട് ഭൂരിഭാഗം വായ്‌പ അപേക്ഷകളും അനുവദിക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 20, 2021, 12:28 pm IST
in Kerala

ചെങ്ങന്നൂര്‍ ഉമയാറ്റുകര സഹ. ബാങ്കില്‍ നടന്നത് 15.45 കോടിയുടെ തട്ടിപ്പ്. പക്ഷെ കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല. ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ക്രമക്കേട് നടന്നതെന്നാണ് സഹകരണ വകുപ്പ് മാന്നാര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തി ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2017-2018ലെ ഓഡിറ്റ് പ്രകാരം 15.45 കോടി നഷ്ടത്തിലാണ് ബാങ്കെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വജനപക്ഷപാതപരമായി ഒരു വസ്തുവിന്റെ ഈടിന്മേല്‍ പല വ്യക്തികള്‍ക്ക് വായ്‌പ അനുവദിച്ചു, വായ്‌പക്കാരന്റെ വരുമാനം, തിരിച്ചടവുശേഷി, ജാമ്യവസ്തുവിന്റെ മതിപ്പുവില എന്നിവ വിലയിരുത്താതെ തോന്നിയത് പോലെ പ്രവര്‍ത്തിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് അക്കമിട്ടു നിരത്തിയിരിക്കുന്നത്. പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം ഒപ്പിട്ട് ഭൂരിഭാഗം വായ്‌പ അപേക്ഷകളും അനുവദിക്കുകയായിരുന്നു.

വസ്തു ജാമ്യത്തില്‍ ഒരു വ്യക്തിക്കു മാത്രം നല്‍കിയത് 12 വായ്‌പകളാണ്. ഇതിന്റെ പലിശ കുടിശ്ശിക മാത്രം 21 ലക്ഷം. പലിശ പിരിച്ചെടുക്കാതെയും നിയമനടപടി സ്വീകരിക്കാതെയും ബാങ്കിന്റെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പള പരിഷ്‌കരണത്തിലൂടെ ബാങ്കിന് വര്‍ഷം അധിക നഷ്ടം 24 ലക്ഷം രൂപ. ബാങ്കിന്റെ നഷ്ടം പരിഗണിക്കാതെ നിക്ഷേപത്തില്‍ നിന്ന് ശമ്പളവര്‍ധനയ്‌ക്കുവേണ്ട തുക നല്‍കാനുള്ള ഭരണസമിതിയുടെ തീരുമാനം ഗുരുതരമായ തെറ്റാണെന്നാണ് റിപ്പോര്‍ട്ടില്‍.

പട്ടണക്കാട്ട് തട്ടിയെടുത്തത് 16 കോടി

ചേര്‍ത്തല പട്ടണക്കാട് സഹ. ബാങ്കില്‍ നടന്നത് 16 കോടിയുടെ തട്ടിപ്പ്. കുടുങ്ങിയത് കോണ്‍ഗ്രസ് നേതാക്കളും.  അഞ്ച് വര്‍ഷം മുന്‍പാണ്  16,21,20,293 രൂപാ ബാങ്കിന് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തട്ടിപ്പ് കാലത്ത് ഭരണസമിതിയംഗങ്ങളായിരുന്ന ഒന്‍പത് ബോര്‍ഡ് അംഗങ്ങളില്‍ നിന്നും ഉത്തരവാദികളായ ആറു ജീവനക്കാരില്‍ നിന്നുമായി ബാങ്കിന് നഷ്ടമായ തുക ഈടാക്കാനും സഹകരണ വകുപ്പ് ഉത്തരവിറക്കിറക്കിയിരുന്നു. മുന്‍ സെക്രട്ടറിയടക്കം 15 പേരില്‍ നിന്ന് തുക ഈടാക്കണമെന്നാണ് നിര്‍ദേശം.

തുക ഈടാക്കാന്‍ നിശ്ചയിച്ച സാഹചര്യത്തില്‍ നിലവിലുള്ള ഭരണസമിതിയിലെ പ്രസിഡന്റടക്കം നാലു പേരെ അയോഗ്യരാക്കി ജോയിന്റ് രജിസ്റ്റാര്‍ ഉത്തരവിറക്കി. ഭരണസമിതിയിലെ എം.കെ. ജയപാല്‍ (നിലവില്‍ പ്രസിഡന്റ്), വി.കെ. രാജു, പി.കെ. നസീര്‍, ആര്‍.ഡി. രാധാകൃഷ്ണന്‍ എന്നിവരെയാണ് അയോഗ്യരാക്കി ഉത്തരവായത്. തുക തിരിച്ചടയ്‌ക്കാനുള്ള ഉത്തരവിനെതിരെ ഇവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

ആരോപണത്തില്‍ കുടുങ്ങി സിപിഎം എംഎല്‍എ

പത്തനംതിട്ട ജില്ലയിലെ സഹകരണ ബാങ്കുകളിലെ  സ്ഥിതിയും വ്യത്യസ്തമല്ല. സീതത്തോട് സര്‍വ്വീസ് സഹ. ബാങ്കിലെ അഴിമതികള്‍ക്കു പിന്നില്‍ കോന്നി എംഎല്‍എ കെ.യു. ജെനീഷ് കുമാറാണെന്നാണ് ആരോപണം. ജെനീഷ് കുമാറിന്റെ ഭാര്യയ്‌ക്ക് ചട്ടവിരുദ്ധ നിയമനവും സ്ഥാനക്കയറ്റവും നല്‍കിയെന്നും ആരോപണമുണ്ട്. 1.95 കോടി രൂപയുടെ അഴിമതിയാരോപണത്തില്‍ പെട്ടിരിക്കുന്നത് സിപിഎം സീതത്തോട് ലോക്കല്‍ കമ്മിറ്റി നേതാവും ലോക്കല്‍, ഏരിയ കമ്മിറ്റി അംഗങ്ങളുമാണ്.

സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.എന്‍. സുഭാഷ് ബാങ്കിന്റെ സെക്രട്ടറി ആയിരുന്ന കാലത്ത് ഉയര്‍ന്നത് നിരവധി പണാപഹരണ ആരോപണങ്ങളാണ്. പണം തിരിമറി നടത്തിയ കേസില്‍ ഇദ്ദേഹത്തിനെതിരെ റിക്കവറി നടപടികളുമുണ്ടായി. സിപിഎം സീതത്തോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാങ്കിലെ ജീവനക്കാരനാണ്. ഇയാളെ  പിരിച്ചുവിട്ടിട്ടും രാഷ്‌ട്രീയ സ്വാധീനം ചെലുത്തി ജോലിയില്‍ തുടരുകയാണ്. സിപിഎം ലോക്കല്‍ കമ്മിറ്റി മെമ്പറാണ്  ഇപ്പോഴത്തെ ബാങ്കിന്റെ സെക്രട്ടറി കെ.യു. ജോസ്. സിപിഎം ലോക്കല്‍ കമ്മിറ്റി മെമ്പറും മുന്‍ ബ്ലോക്ക് മെമ്പറുമായ ഷാനു സലീമും ബാങ്കിലെ ജീവനക്കാരനാണ്. 1.95 കോടിയുടെ അഴിമതി ആരോപണം ഇവര്‍ക്കെതിരെയാണ്.

കുമ്പളാംപൊയ്‌കയില്‍ നാലു കോടി

നാല് കോടിയോളം രൂപയുടെ അഴിമതിയാണ് കുമ്പളാംപൊയ്‌ക സഹകരണ ബാങ്കില്‍ കണ്ടെത്തിയത്. പ്രധാന പ്രതി സിപിഎം വടശേരിക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ പ്രഭാകര്‍. നിക്ഷേപകര്‍ മാസങ്ങളോളം സമരം നടത്തിയതിനു ശേഷമാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ അറസ്റ്റു ചെയ്തത്.  സിപിഎം ജില്ലാ കമ്മിറ്റി അംഗവും, അവശ ക്രൈസ്തവ കമ്മീഷന്‍ ചെയര്‍മാനുമായ മത്തായി ചാക്കോ പ്രസിഡന്റ് ആയ കാലത്താണ് അഴിമതി നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.