ടോക്കിയോ: ഒളിമ്പിക് വില്ലേജില്‍ കൊറോണ വ്യാപനം തുടരുന്നു. ഇന്നലെ മത്സരങ്ങളുമായി ബന്ധമുള്ള മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഒളിമ്പിക് വില്ലേജില്‍ കൊറോണ ബാധിതരുടെ എണ്ണം 58 ആയി. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച അത്ലറ്റുകളുടെ വിവരവും പുറത്തു വിട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ രണ്ട് ഫുട്ബോള്‍ താരങ്ങള്‍ക്കും റഗ്ബി പരിശീലകനുമാണ് വൈറസ് ബാധയുള്ളത്. താരങ്ങള്‍ക്ക് പ്രത്യേക സൗകര്യം നല്‍കുന്നുണ്ടെന്നും ഭയക്കേണ്ട സ്ഥിയില്ലെന്നും അധികൃതര്‍ അറിയിച്ചു. ഒളിമ്പിക്സിന് മൂന്ന് ദിവസം ബാക്കി നില്‍ക്കെ ഒളിമ്പിക് വില്ലേജില്‍ കൊറോണ വൈറസ് വ്യാപനം തുടരുന്നത് ആശങ്കയോടെയാണ് അധികൃതര്‍ കാണുന്നത്.
കൊറോണ ബാധിച്ച താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടീമിലെ മറ്റ് കളിക്കാരെയും ക്വാറന്റൈനില്‍ മാറ്റി. ദിവസവും കൊറോണ പരിശോധന നടക്കുന്നുണ്ടെന്നും മറ്റ് താരങ്ങള്‍ക്ക് വൈറസ് ബാധ ഏറ്റിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍ ഫുട്ബോള്‍ അസോസിയേഷന് പ്രതികരിച്ചു. കൂടുതല്‍ പേരിലേക്ക് വൈറസ് ബാധ വ്യാപിച്ചാല്‍ ടീമിനെ പൂര്‍ണമായും മാറ്റേണ്ടിവരും.
ഒളിമ്പിക് വില്ലേജില്‍ ദിവസവും കൊറോണ പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കണക്കുകള്‍ പുറത്ത് വിടുന്നത്. എന്നാല്‍ ഭയക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷിതമായാണ് മത്സരങ്ങള്‍ നടത്തുന്നതെന്നും കൊറോണ വ്യാപനം രൂക്ഷമാകില്ലെന്നും ഒളിമ്പിക് വില്ലേജില്‍ നിന്ന് റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടന് ടീമിലെ ആറ് പേര്‍ക്ക് കൊറോണ ബാധിതരുമായി സമ്പര്‍ക്കമുണ്ടെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റ് താരങ്ങള്‍ക്കൊപ്പം ഇടപെഴകാതെ പ്രത്യേക പരിശീലനത്തിലാണ് ഇവര്‍. മത്സരങ്ങള്‍ തുടങ്ങി താരങ്ങള്‍ തമ്മില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ വ്യാപനം കൂടിയേക്കുമെന്നും ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: