ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷ കാല സമ്മേളനത്തിന്റെ തലേന്ന് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഉണ്ടായതില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. സമാനമായ ആരോപണം രണ്ടു വര്‍ഷം മുമ്പ് വാട്സ് ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നതാണെന്നും എല്ലാ പാര്‍ട്ടികളും സുപ്രീംകോടതി തന്നെയും അതെല്ലാം തള്ളിക്കളഞ്ഞതാണെന്നും കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു.
കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ ജനാധിപത്യത്തെയും നമ്മുടെ സ്ഥാപനങ്ങളെയും അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അനധികൃതമായി ഏതെങ്കിലും പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്താനാവില്ലെന്ന യാഥാര്‍ഥ്യം, നിരവധി വര്‍ഷം രാജ്യം ഭരിച്ച പ്രതിപക്ഷത്തെ അംഗങ്ങള്‍ക്ക് അറിയാവുന്നതാണ്. നമ്മുടെ നിയമങ്ങളും സ്ഥാപനങ്ങളും വഴി ഇത്തരം നടപടികള്‍ നിര്‍വഹിക്കാനാവില്ലെന്ന് എല്ലാവര്ക്കും അറിയാം. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലും നിയമപരമായ നടപടിക്രമങ്ങള്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ട്. 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തിലും 2000ലെ ഐടി നിയമത്തിന്റെ സെക്ഷന്‍ 69ലും ഇക്കാര്യങ്ങള്‍ വ്യക്തമാണ്. ഫോണ്‍ ചോര്‍ത്താന്‍ ഉന്നതാധികാര സമിതിയുടെ അനുമതി ആവശ്യമാണ്. 2009ലെ ഐടി നിയമ പ്രകാരം സംസ്ഥാന സര്‍ക്കാരുകളിലാണ് ഇത്തരം അധികാരം. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സമിതിയുമുണ്ട്.
ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത സൃഷ്ടിച്ചവര്‍ തന്നെ പട്ടികയിലുള്ള ഫോണ്‍ നമ്പറുകള്‍ എല്ലാം ചോര്‍ത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് പറയുന്നുണ്ട്. ഫോണ്‍ ചോര്‍ത്താനായി ഉപയോഗിച്ചു എന്നു പറയുന്ന സാങ്കേതികവിദ്യ പുറത്തിറക്കിയ കമ്പനിയും ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തെ നിയമങ്ങള്‍ അനധികൃത ഫോണ്‍ ചോര്‍ത്തലിന് അനുമതി നല്‍കുന്നില്ല. ഇത്തരം ഘടകങ്ങള്‍ എല്ലാം തന്നെ പരിശോധിക്കവേ ഈ വാര്‍ത്തയില്‍ യാതൊരു വിധത്തിലുള്ള സത്യവുമില്ല എന്ന കാര്യം ഉറപ്പിച്ചു പറയാന്‍ സാധിക്കും, കേന്ദ്ര ഐടി മന്ത്രി ലോക്സഭയില്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: