കട്ടപ്പന: ജില്ലയിലെ വിവിധ കോവിഡ് വാക്സിനേഷന് സെന്ററുകളില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ ആളുകള്‍ ഇടിച്ച് കയരുന്നു. വാക്സിന് സെന്ററുകള്‍ രോഗ ഉറവിട കേന്ദ്രങ്ങളാകുന്ന സ്ഥിതിയുണ്ടായിട്ടും നടപടി എടുക്കാതെ ആരോഗ്യ വകുപ്പ്.
കട്ടപ്പന, അടിമാലി, നെടുങ്കണ്ടം എന്നിവിടങ്ങളിലെ വാക്സിനേഷന് സെന്ററുകളിലാണ് ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടത്. സ്പോട്ട് ബുക്കിങ് വഴി വാക്സിന് വിതരണം ചെയ്യാന്‍ ശ്രമിച്ചതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. അതേ സമയം ഇതിന് മേഖല തിരിക്കുകയോ അറിപ്പില്‍ കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കുകയോ ചെയ്തില്ല.
കട്ടപ്പന നഗരസഭയിലെ കൊവിഡ് വാക്സിനേഷന് സെന്റര്‍ യുദ്ധക്കളത്തിന് സമാനമായി മാറി. കേന്ദ്രത്തിലേ തിരക്ക് നിയന്ത്രിക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലും അതിക്രമത്തിന് ഇരയായ സംഭവമുണ്ടായി. ആളുകള്‍ പരസ്പരവും ഉദ്യോഗസ്ഥരുമായി വാക്കേറ്റവും പതിവ്. വ്യക്തമായ തീരുമാനങ്ങളെടുക്കാതെ ജനങ്ങളെ എത്തിക്കുന്നതാണ് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്.
കട്ടപ്പന ടൗണ്‍ ഹാളില്‍ രണ്ടാം ഡോസ് എടുക്കുവാന്‍ 350 പേര്‍ക്കുള്ള വാക്സിനാണ് എത്തിയിരുന്നത്. എന്നാല്‍ രാവിലേ അഞ്ച് മണി മുതല്‍ അഞ്ഞൂറിന് മുകളില്‍ ആളുകളാണ് ഇവിടെ എത്തിയത്. പ്രായമായവരടക്കം നിരവധി പേര് ഇതോടെ വാക്സിനെടുക്കാതെ മടങ്ങിപോവേണ്ട അവസ്ഥയുമുണ്ടായി.
കട്ടപ്പന പോലീസ് സ്ഥലത്തെത്തിയാണ് ടൗണ്‍ ഹാളിലെത്തിയ ജനങ്ങളെ നിയന്ത്രണ വിധേയമാക്കിയത്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥരേയും അക്രമിക്കുന്ന സംഭവമുണ്ടായി. തിക്കിലും തിരക്കിലും പെട്ട് പരിക്ക് പറ്റിയവരും നിരവധിയാണ്.
എന്നാല്‍ ഏതാനും കൗണ്‍സിലര്‍മാര്‍ പിന്‍വാതിലിലൂടെ ടോക്കണ്‍ കൈവശപ്പെടുത്തിയതും പ്രധിഷേധത്തിന് കാരണമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വാക്സിനേഷന് ക്യാമ്പ് കൂടുതല്‍ ആശങ്ക ഉളവാക്കുകയാണ്.
വലിയ വീഴ്ച; പി.സി. ജോണ്‍
നഗരസഭാ ആരോഗ്യ വിഭാഗമാണ് വാക്സിനേഷന് ക്യാമ്പിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പി.സി. ജോണ്‍ (തങ്കച്ചന് പുരയിടം) പറഞ്ഞു. എന്നാല്‍ പല ആലോചനകളും ഇവരേ അറിയിക്കുന്നില്ല എന്ന ആക്ഷേപമാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന ടൗണ്‍ ഹാളിലേ വാക്സിന് വിതരണത്തിന്റെ കാര്യത്തില്‍ വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.
വാക്സിനേഷന് കേന്ദ്രത്തില്‍ വ്യക്തമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വാക്സിന് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: