ന്യൂദല്‍ഹി: റെയില്‍വേ പാസഞ്ചേഴ്സ് അമ്നിറ്റി കമ്മറ്റി ചെയര്‍മാനായി മുതിര്‍ന്ന ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെ വീണ്ടും നോമിനേറ്റ് ചെയ്തു. രണ്ട് വര്‍ഷമാണ് കാലാവധി. 2018 മുതല്‍ കമ്മറ്റിയുടെ ചെയര്‍മാനാണ് അദ്ദേഹം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പുതിയ 30 അംഗ സമിതിയെയും നിയമിച്ചിട്ടുണ്ട്. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ ആണ് അമ്നിറ്റി കമ്മറ്റി ചെയര്‍മാന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. റെയില്‍വേ യാത്രക്കാരുമായി ബന്ധപ്പെട്ട പരിഷ്കരണങ്ങള്‍, റെയില്‍വേ സ്റ്റേഷനുകളിലെ പരിശോധന തുടങ്ങിയ നിരവധി അധികാരങ്ങള്‍ ചെയര്‍മാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: