തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പൊതുഅവധി മാറ്റി സര്‍ക്കാര്‍ ഉത്തരവ്. മുന്‍ അറിയിപ്പ് പ്രകാരം നാളെ (ചൊവ്വാഴ്ച) ആയിരുന്നു ബക്രീദ് പ്രമാണിച്ചുള്ള അവധി. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം ഇത് ബുധനാഴ്ച ആണ്. ബക്രീദ് പൊതുഅവധി ബുധനാഴ്ചത്തേക്ക് മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ബക്രീദ് പ്രമാണിച്ച് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
എ, ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ജ്വല്ലറി എന്നിവയും തുറക്കുന്നതിന് അനുവാദം നല്കി. രാത്രി 8 മണിവരെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗം പ്രദേശങ്ങളില്‍ ഇളവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: