ആലപ്പുഴ: കോവിഡ് വാകിസിനായി ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യാമെന്ന് മാദ്ധ്യമങ്ങളിലൂടെ അറിയിപ്പ് നല്കി പൊതുജനത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ വിഡ്ഢികളാക്കുന്നു. ഇന്നലെ വൈകിട്ട് നാലിന് 19 മുതല്‍ 24 വരെയുള്ള ദിവസങ്ങളിലേക്ക് വാക്സിന് സ്ലോട്ടിന് ഓപ്പണ്‍ ബുക്ക് ചെയ്യാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നു. ജില്ലയില്‍ 11,220 ഡോസ് വാക്സിന് അവശേഷിക്കുന്നുണ്ടെന്നും അറിയിപ്പിലുണ്ടായിരുന്നു. ഇതിന് പ്രകാരം സ്ലോട്ട് ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ കബളിപ്പിക്കപ്പെട്ടു.
എല്ലാ കേന്ദ്രങ്ങളിലെയും സ്ലോട്ടുകള്‍ നേരത്തെ ബുക്ക് ചെയ്തെന്നാണ് കാണിച്ചത്. ചില കേന്ദ്രങ്ങളില്‍ ഏതാനും സ്ലോട്ടുകള്‍ അവശേഷിക്കുന്നതായി കാണിച്ചെങ്കിലും സമയം ബുക്ക് ചെയ്യുമ്പോഴേക്കും അവയും നേരത്തെ ബുക്ക് ചെയ്തതായി കാണിക്കുകയായിരുന്നു. പൊതുജനങ്ങളെ ഇപ്രകാരം കബളിപ്പിക്കുന്ന പരിപാടി ആഴ്ചകളായി അധികൃതര്‍ തുടരുകയാണ്. സ്ലോട്ടുകള്‍ ജനങ്ങള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അവശേഷിക്കുന്ന വാക്സിനുകള്‍ എവിടെ പോകുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.
സാധാരണക്കാന് വാകിസ്ന് ലഭിക്കുന്നതിനായി നെട്ടോട്ടമോടുമ്പോള്‍ രാഷ്ട്രിയ സ്വാധീനള്ളവരും, ആരോഗ്യവകുപ്പ് ജീവനക്കാരുമായി ബന്ധമുള്ളവരും കൃത്യമായി വാക്സിന് എടുക്കുന്നുമുണ്ട്. ജനങ്ങള്‍ ഇപ്രകാരം അറിയിപ്പ് നല്കി കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും, കൃത്യമായി വാക്സിന് സ്ലോട്ട് ലഭ്യമാകുമ്പോള്‍ മാത്രം മാദ്ധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കാവൂ എന്നാണ് അഭിപ്രായം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: