കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് അംഗവുമായ വിജി തമ്പിയെ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു വന്ന ബി.ആര്. ബലരാമന് വിശ്വഹിന്ദു പരിഷത്തിന്റെ സദസ്യനായി സംഘടനാ നേതൃത്വത്തില്‍ തുടരും.
17നും 18നും ഹരിയാനയിലെ ഫരീദാബാദില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തില്‍ വച്ച് അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് എസ്. പരാന്തേയാണ് വിജി തമ്പിയുടെ പേര് പ്രഖ്യാപിച്ചത്
. രണ്ടു ദിവസത്തെ സമ്മേളത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അമ്പത് അന്തര്‍ദേശീയ അധികാരികളും വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മുന്നൂറ്റമ്പത് പ്രതിനിധികള്‍ ഓണ്‍ലൈനായും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: