ആഗ്ര: മണപ്പുറം ഫിനാന്‍സിന്റെ ഗോള്‍ഡ് ലോണ്‍ ശാഖയില്‍ നിന്ന് 19 കിലോയുടെ സ്വര്‍ണ്ണം കവര്‍ന്നവരെ യുപി പോലീസ് വെടിവെച്ചുകൊന്നു. ആഗ്രയിലെ കമല നഗറിലെ മണപ്പുറം ശാഖയാണ് കവര്‍ച്ച നടന്നത്. 19 കിലോ സ്വര്‍ണ്ണവും അഞ്ച് ലക്ഷം രൂപയുമാണ് ആറംഗ സംഘം കവര്‍ന്നത്. ഇവര്‍ മണപ്പുറം ഫിനാനസിലെത്തിയ ശേഷം ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്.
തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ യുപി പോലീസ് മോഷ്ടാക്കളെ സംഭവം നടന്ന സ്ഥലത്തുനിന്ന് 17 കിലോമീറ്ററിന് അകലെയുള്ള എത്മാദ്പൂരില്‍ വെച്ച് കണ്ടെത്തി. ഇതിനിടെ മോഷ്ടാക്കള്‍ ഒരു വാഹനത്തില്‍ രക്ഷപ്പെടാന ശ്രമിക്കുന്നതിനിടെ പോലീസ് അകാശത്തേക്ക് വെടിയുതിര്‍ത്തു. എന്നാല്‍, മോഷ്ടാക്കള്‍ തിരിച്ച് പോലീസിന് നേരെ വെടിവെയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് ഈ വാഹനത്തെ പിന്തുടര്‍ന്നാണ് രണ്ടു മോഷ്ടാക്കളെ പോലീസ് വെടിവെച്ച് വീഴ്‌ത്തിയത്.
അഞ്ച് കോടി രൂപയുടെ സ്വര്‍ണവും 1.5 ലക്ഷം രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്ന സംഘാംഗങ്ങള്‍ക്ക് തെരച്ചില്‍ തുടരുകയാണെന്ന് ആഗ്ര സോണ്‍ ഡിജിപി രാജീവ് കൃഷ്ണ അറിയിച്ചു. ഏകദേശം 8.5 കോടി രൂപയുടെ സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടതെന്ന് ബ്രാഞ്ച് മാനേജര്‍ പറഞ്ഞു. കവര്‍ച്ച നടന്ന് ഒന്നര മണിക്കൂറിനുള്ളില്‍ മോഷ്ടക്കളെ പോലീസ് തിരിച്ചറിഞ്ഞു. രക്ഷപ്പെട്ടവരെ ഉടന്‍ പിടികൂടുമെന്നും ഡിജിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: