ന്യൂയോര്‍ക്ക്: ജനങ്ങള്‍ കോവിഡ് 19 വാക്സിനേഷന് എടുക്കാത്തതിന് സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ ഒരു കാരണമാണെന്നും ഇതുവഴി ഒരര്‍ത്ഥത്തില്‍ സമൂഹമാധ്യമങ്ങള്‍ ജനങ്ങളെ കൊല്ലുകയാണെന്നും ആരോപണമുയര്‍ത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്.
വാക്സിന് എടുക്കുന്നതിനെതിരായ ചില തെറ്റായവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ട്വിറ്ററിനെ യുഎസ് സര്ജന് ജനറല്‍ വിവേക് മൂര്‍ത്തിയും വിമര്‍ശിച്ചു. യുഎസിലെ ജനങ്ങള്‍ കോവിഡ് 19 വാക്സിന് എടുക്കാത്തതിന് ഇത് കാരണമാണെന്നും ബൈഡന് കുറ്റപ്പെടുത്തി. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലൂടെ സമൂഹമാധ്യമങ്ങള്‍ ജനങ്ങളെ കൊല്ലുമെന്നും ബൈഡന് ആരോപിച്ചു.
വഴിതെറ്റിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി ഫേസ്ബുക്കിനെ വിമര്‍ശിച്ചു. ഏതാനും പേര് ചേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വാക്സിനെതിരായ 65 ശതമാനം വാര്‍ത്തകളും പടച്ചുവിടുന്നത്. ഇവര്‍ ഇപ്പോഴും ഫേസ്ബുക്കില്‍ ആക്ടീവാണെന്നും ജെന്‍ സാകി പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ കോവിഡ് വാക്സിനെതിരായി നടക്കുന്ന ഇത്തരം വ്യാജപ്രചാരണങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി നേരിടണമെന്നും യുഎസ് സര്ജന് ജനറല്‍ വിവേക് മൂര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: