Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉത്തരവ് നടപ്പാക്കി; കോടികള്‍ വിലയുള്ള പാട്ടഭൂമി തിരിച്ച് പിടിച്ചു; വൈഎംസിഎയെ ഒഴിപ്പിച്ച് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു

1930 ലെയും 1934 ലെയും ഉടമ്പടി പ്രകാരം കുത്തകപാട്ടമായി വൈഎംസിഎക്ക് കിട്ടിയതാണ് ഭൂമി. 1960 ലെ ലാന്റ് അസൈന്‍മെന്റ് ആക്ട് നിലവില്‍ വന്നതോടെ കുത്തകപാട്ട നിയമം ഇല്ലാതായി. 1960 ലെ നിയമപ്രകാരം കുത്തകപാട്ടം ലഭിച്ചിട്ടുള്ള വ്യക്തികള്‍ 1995 ലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശത്തെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിച്ചു കിട്ടുന്നതിന് അപേക്ഷ നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.

സി.രാജ by സി.രാജ
Jul 16, 2021, 09:46 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് വില്ലേജില്‍ 1947 ലെ കുത്തകപാട്ട ചട്ടങ്ങള്‍ പ്രകാരം വൈഎംസിഎ കൈക്കലാക്കിയിരുന്ന കോടികള്‍ വിലമതിക്കുന്ന 84.825 സെന്റ് ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്തു. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടത്തില്‍ നാഷണല്‍ ഹൈവേയ്‌ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്‌പെഷ്യല്‍ തഹസില്‍ദാരുടെ കാര്യാലയത്തിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു. നഗര ഹൃദയത്തിലെ ഭൂമിക്ക് സര്‍ക്കാര്‍ 25 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. മതിപ്പുവില ഇതിന്റെ ഇരട്ടി വരും. ഭൂമിയെ ചൊല്ലി വൈഎംസിഎയും കേരള സര്‍ക്കാരും തമ്മില്‍ ദീര്‍ഘനാളായി നിയമയുദ്ധം നടക്കുകയായിരുന്നു.

1930 ലെയും 1934 ലെയും ഉടമ്പടി പ്രകാരം കുത്തകപാട്ടമായി വൈഎംസിഎക്ക് കിട്ടിയതാണ് ഭൂമി. 1960 ലെ ലാന്റ് അസൈന്‍മെന്റ് ആക്ട് നിലവില്‍ വന്നതോടെ കുത്തകപാട്ട നിയമം ഇല്ലാതായി. 1960 ലെ നിയമപ്രകാരം കുത്തകപാട്ടം ലഭിച്ചിട്ടുള്ള വ്യക്തികള്‍ 1995 ലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശത്തെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിച്ചു കിട്ടുന്നതിന് അപേക്ഷ നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയല്ലെന്ന വാദമുയര്‍ത്തി നാളിതു വരെ ഭൂമി പതിച്ചു കിട്ടാനുള്ള അപേക്ഷ വൈഎംസിഎ നല്‍കിയിരുന്നില്ല. അപേക്ഷ നല്‍കുവാനും പാട്ട കുടിശ്ശിക അടക്കുവാനും ജില്ലാ കളക്ടര്‍ പലതവണ നിര്‍ദേശിച്ചിട്ടും വൈഎംസിഎ തയാറായില്ല. പാട്ടകുടിശിക ഇനത്തില്‍ 6.03 കോടിരൂപയാണ് വൈഎംസിഎ സര്‍ക്കാരിലേക്ക്അടയ്‌ക്കാനുള്ളത്.

ഈ സാഹചര്യത്തില്‍ വൈഎംസിഎക്ക് നല്‍കിയിരുന്ന പാട്ടം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാന്‍ 2007 ല്‍ ഉത്തരവായി. ഇതിനെതിരെ വൈഎംസിഎ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സര്‍ക്കാരിനോട് വൈഎംസിഎയുടെ വാദം കേട്ടശേഷം തീരുമാനമെടുക്കുവാന്‍ ഉത്തരവിടുകയായിരുന്നു. വൈഎംസിഎ സര്‍ക്കാരില്‍ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്ന്  നടന്ന ഹിയറിങ്ങുകളില്‍ വൈഎംസിഎ അവതരിപ്പിച്ച വാദമുഖങ്ങള്‍ തള്ളിക്കൊണ്ട് ഇക്കഴിഞ്ഞ 14ന് ഭൂമി ഏറ്റെടുക്കാന്‍ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവിടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഭൂമിയില്‍ സര്‍ക്കാര്‍ വക ബോര്‍ഡ് സ്ഥാപിക്കുകയും വൈഎംസിഎയുടെ ബോര്‍ഡ് മാറ്റുകയുമായിരുന്നു.

Read More: മത കാര്യത്തിന് നേടിയ പാട്ടഭൂമി ദുരുപയോഗം ചെയ്തു; വൈഎംസിഎയ്‌ക്ക് കൊല്ലത്ത് നല്‍കിയ കോടികള്‍ വിലയുള്ള പാട്ടഭൂമി തിരിച്ച്പിടിക്കാന്‍ ഉത്തരവ്‌

Tags: landkollamYmca
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത് ; കൊല്ലത്ത് അജിംഷാ അറസ്റ്റിൽ

Kerala

രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്

Kollam

കൊല്ലത്തെ ഒഴിഞ്ഞുകിടക്കുന്ന സുനാമി ഫ്ളാറ്റുകള്‍ ഭൂരഹിതര്‍ക്ക് നല്‍കുന്നു; രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച അവസരം

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

India

ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കും ; കേരളം സുപ്രീം കോടതിയിൽ

പുതിയ വാര്‍ത്തകള്‍

‘ വളരെയധികം ആലോചിച്ച ശേഷം ഞാനും കശ്യപും വേർപിരിയാൻ തീരുമാനിച്ചു ‘ : ആരാധകരെ ഞെട്ടിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ 

ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയിൽ മടങ്ങവെ ലോറി ഇടിച്ച് അപകടം ; പാലാക്കാട് വയോധികയ്‌ക്ക് ദാരുണാന്ത്യം

യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; 74000 കോച്ചുകൾ, 15000 ലോക്കോമോട്ടീവുകൾ ഇതിനായി നവീകരിക്കും

ഹിസ്ബുള്ള തലവൻ നസ്‌റല്ലയെ കൊലപ്പെടുത്തിയ അതേ രീതിയിൽ ഇറാൻ പ്രസിഡൻ്റിനെയും ഇസ്രായേൽ ആക്രമിച്ചു ; ആയുസിന്റെ ബലത്തിൽ ജീവൻ തിരിച്ച് കിട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സിംഗപ്പൂരിൽ ഉപപ്രധാനമന്ത്രി ഗാൻ കിം യോങ്ങുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ ; ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കും

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies