തിരുവനന്തപുരം: കൊവിഡ് ബാധിച്ചു മരിച്ച റേഷന്‍ വ്യാപാരികളുടെ ആശ്രിതര്‍ക്ക് ലൈസന്‍സ് ഫീസ് ഇളവ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ. ജി.ആര്‍. അനില്‍. വിവിധ കാരണങ്ങളാല്‍ സംസ്ഥാനത്ത് ലൈസന്‍സ് റദ്ദാക്കപ്പെട്ട റേഷന്‍ കടകളുടെ വിഷയത്തില്‍ നിയമാനുസൃത പരിശോധന നടത്തി ലൈസന്‍സ് പുതുക്കുന്നതിന് നടപടി സ്വീകരിക്കും. റേഷന്‍ ക്ഷേമനിധി ബോര്‍ഡിന് കൂടുതല്‍ തുക അനുവദിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കും.
റേഷന്‍ വ്യാപാരികള്‍ക്ക് പുതിയതായി ഏര്‍പ്പെടുത്തിയ കൊവിഡ് ഇന്‍ഷുറന്‍സ് പദ്ധതി വ്യാപാരി സംഘടനാ നേതാക്കള്‍ സ്വാഗതം ചെയ്തു. ഇതിനെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയായി ഉയര്‍ത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. അനര്‍ഹര്‍ മുന്‍ഗണനാ കാര്‍ഡ് തിരിച്ച് ഏല്‍പ്പിക്കണമെന്ന ഭക്ഷ്യവകുപ്പിന്റെ യജ്ഞത്തില്‍ മുഴുവന്‍ റേഷന്‍ വ്യാപാരികളും സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: