തിരുവനന്തപുരം: ബക്രീദ് നാളുകളോട് അനുബന്ധിച്ച് കേരളത്തില്‍ ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിനും മറ്റ് നിയന്ത്രണങ്ങള്‍ക്കും ഇളവ നല്കി സംസ്ഥാന സര്‍ക്കാര്‍. ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളില്‍ പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടക്കള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി.
പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി കടകള്‍ക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദമുണ്ട്. രാത്രി എട്ടു മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഘട്ടങ്ങളായി സര്‍ക്കാര്‍ ലോക്ഡൗണില്‍ ഇളവു പ്രഖ്യപിച്ചു, ഇതുകൂടാതെയാണ് നിലവിലെ അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: