ചിറക്കടവ്(കോട്ടയം): വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനായി ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ആരംഭിച്ച ശ്രീധരീയം ഭവനപദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച എട്ടാമത്തെ വീട് കൈമാറി. മണക്കാട് ബിജുവിനും കുടുംബത്തി നുമാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. കാഴ്ചശക്തിയില്ലാത്ത ബിജും സഹോദരിയും മക്കളും താമസിച്ചിരുന്നത് ഇടിഞ്ഞുവീഴാറായ വീട്ടിലായിരുന്നു. ഇവരുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കിയാണ് ശ്രീധരീയം പദ്ധതിയിലുള്‍പ്പെടുത്തി ഇവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്കാന് തീരുമാനിച്ചത്. ആദ്യകാല ജനസംഘം പ്രവര്ത്തകന് ബലിദാനി പൊന്‍കുന്നം ശ്രീധരന് നായരുടെ സ്മരണയ്ക്കായാണ് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ശ്രീധരീയം ഭവനപദ്ധതി ആരംഭിച്ചത്.
പ്രവര്‍ത്തകരില്‍ നിന്നുള്ള സാമ്പത്തിക സഹായം കൊണ്ടാണ് പദ്ധതിയിലുള്‍പ്പെടുത്തി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സമയത്താണ് ഈ വീടിന് തറക്കല്ലിട്ടത്. ഇതോടൊപ്പം ആരംഭിച്ച ഒമ്പതാമത്തെ വീടിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്നലെ രാവിലെ ഗൃഹപ്രവേശന ചടങ്ങുകള്‍ നടന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, സംസ്ഥാന സമിതിയംഗം എന്‍. ഹരി, ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍. മനോജ്, ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ജി. കണ്ണന്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.വി. നാരായണന്, മണ്ഡലം അധ്യക്ഷന്‍ ടി.ബി. ബിനു, ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാല്‍, പി.ആര്. ഗോപന്, വൈശാഖ് എസ്. നായര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വന്തമായി കിടപ്പാടമില്ലാത്ത മറ്റൊരു കുടുംബത്തിനായി തന്റെ സ്ഥലത്തിന്റെ ഒരു ഭാഗം നല്കാന് തയ്യാറാണെന്ന് ബിജു ബിജെപി പ്രവര്‍ത്തകരെ അറിയിക്കുകയും സമ്മതപത്രം കൈമാറുകയും ചെയ്തു. ശ്രീധരീയം പദ്ധതിയിലൂടെ ഒരു കുടുംബത്തിന് വീടുനിര്‍മിച്ചു നല്കാന് ഈ സ്ഥലം ഉപയോഗി ക്കുമെന്ന് ബിജെപി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: