ശ്രീനഗര്‍: ബലിപെരുന്നാളിനു മുന്നോടിയായി ജമ്മു കശ്മീരില്‍ പശുക്കളെയും പശുക്കിടാക്കളെയും ഒട്ടകങ്ങളെയും അനധികൃതമായി അറുക്കുന്നത് നിരോധിച്ച് ഉത്തരവിറങ്ങി. ബലി പെരുന്നാളിനോട് അനുബന്ധിച്ച് പശുക്കളെയും ഒട്ടകങ്ങളെയും മറ്റ് മൃഗങ്ങളെയും അനധികൃതമായി കൊല്ലുന്നത് തടയണമെന്നു ജമ്മു കശ്മീര്‍ മൃഗ സംരക്ഷണ, ആടുകളുടെ പരിപാലന, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ അധികൃതര്‍ ആവശ്യപ്പെടുകയും നിയമം ലംഘിക്കുന്ന കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
2021 ജൂലൈ 21 മുതല്‍ 23 വരെ നടക്കുന്ന ഉത്സവ വേളയില്‍ ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ നിരവധി മൃഗങ്ങളെ ബലിയുടെ ഭാഗമായി അറുക്കാന്‍ സാധ്യതയുണ്ട്. മൃഗസംരക്ഷണം കണക്കിലെടുത്ത് ഇന്ത്യയിലെ മൃഗസംരക്ഷണ ബോര്‍ഡ് മൃഗക്ഷേമ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് എല്ലാ മുന്‍കരുതല്‍ നടപടികളും നടപ്പിലാക്കാനാണ് ഭരണകൂടം നിര്‍ദേശിച്ചിരുന്നത്. ൃഗങ്ങളെ അനധികൃതമായി കൊല്ലുന്നത് തടയാനും നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യവസ്ഥകള്‍ അനുസരിച്ച് എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നും ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ആടുകളെയും ബലിയര്‍പ്പിക്കുന്നത് പെരുന്നാള്‍ ദിനത്തില്‍ മുസ്ലിംകള് പ്രധാന ആചാരമായി കണക്കാക്കുന്നതാണ്.. എന്നാല്‍ പെരുന്നാള്‍ ദിനത്തില്‍ ചിലര്‍ വ്യാപകമായ പശുക്കള്‍, പശുക്കിടാക്കള്‍, ഒട്ടകങ്ങള്‍ എന്നിവയെ അറുക്കുന്നത് പതിവാണ്. ഇതാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: