കൊച്ചി: അപൂര്‍വ രോഗം ബാധിച്ച കുട്ടികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിന് തുടങ്ങിയ അക്കൗണ്ടിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 50 ലക്ഷം രൂപ നിക്ഷേപിച്ച് ഈ മാസം 22ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കുട്ടികളെ ബാധിക്കുന്ന അപൂര്‍വ രോഗങ്ങള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കാന്‍ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ലൈസോസോമല്‍ സ്റ്റോറേജ് ഡിസോര്‍ഡര്‍ സപ്പോര്‍ട്ട് സൊസൈറ്റി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയില്‍ ഇതിന് പുതിയ അക്കൗണ്ട് തുടങ്ങി സര്‍ക്കാര്‍ 50 ലക്ഷം രൂപ നിക്ഷേപിക്കണമെന്ന് ഹൈക്കോടതി ജനുവരിയില്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ തുക നിക്ഷേപിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഇതു നിരസിച്ചാണ് 22നകം പണം നിക്ഷേപിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്‌ക്കായി പുതിയ നയത്തിന് രൂപം നല്‍കിയിട്ടുണ്ടോയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: