കലവൂര്‍: കോവിഡ് മഹാമാരിയില്‍ അദ്ധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും മാത്രമാണ് സാമ്പത്തിക സുരക്ഷിതരായിട്ടുള്ളതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബാക്കി എല്ലാ വരുമാന മേഖലകളും തകര്‍ന്നടിഞ്ഞിരിക്കുകയാണെന്നും വെള്ളപ്പള്ളി പറഞ്ഞു. അമ്പലപ്പുഴ എസ്എന്‍ഡിപിയൂണിയന്‍ സംഘടിപ്പിച്ച വർക്കർമാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ കാലത്ത് രാപകലില്ലാതെ രോഗ പരിചരണ നടത്തുന്ന ആശ പ്രവര്‍ത്തകര്‍ക്ക് നിരാശ മാത്രമാണ് മിച്ചമെന്നും അദ്ദേഹം പറഞ്ഞു. തുഛമായ വേതനത്തില്‍ മെച്ചമായ സേവനം നടത്തുന്ന ആശാ പ്രവര്‍ത്തകരെ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ തയ്യാറാകണം. യൂണിയന്‍പരിധിയിലെ നാനൂറ് ഓളം ആശാ പ്രവര്‍ത്തകരെയാണ് വിവിധ ശാഖാ യോഗങ്ങളില്‍ ഇന്നും നാളെയുമായി ക്ഷണിച്ചു വരുത്തി ആദരിക്കുക. യൂണിയന്‍ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷനായി. പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ, ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, മാരാരിക്കുളം തെക്ക് പ്രസിഡന്റ് പി.പി സംഗീത, യൂണിയന്‍ സെക്രട്ടറി കെ.എന്‍.പ്രേമ നന്ദന്‍, പഞ്ചായത്തംഗം വി.സജി, ബി.രഘുനാഥ്, പി.വി.സാനു, എ.കെ.രംഗരാജ്, കെ.പി.പരീക്ഷിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: