ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍. കൃഷിയും വ്യവസായവും പരിപോഷിപ്പിച്ച് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത എല്ലാ ഭരണാധികാരികള്‍ക്കുമുണ്ട്. ഇതനുസരിച്ചുള്ള സാമ്പത്തികാസൂത്രണമാണ് രാജ്യത്തിനാവശ്യമായിട്ടുള്ളത്. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളുടെ പ്രാധാന്യം വലുതാണ്. കൃഷിക്കാരുടെ ഉല്പന്നങ്ങള് സംഭരിച്ച് കേടുകൂടാതെ സംസ്ക്കരിച്ച് മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള് നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുന്നതിനുള്ള വ്യവസായങ്ങള്‍ കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളടെ പട്ടികയില്‍പ്പെടും.
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളും വ്യവസായ സൗഹൃദ രാജ്യവും കെട്ടിപ്പടുക്കേണ്ടത് ഭരണാധികാരികളുടെ ഒന്നാമത്തെ കടമയാണ്. ഇപ്പോള്‍ ഈ ചര്‍ച്ച ഉയര്‍ന്നു വന്നത് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കിറ്റക്സ് എന്ന വസ്ത്ര നിര്‍മ്മാണ കമ്പനി ഉടമ സാബു ജേക്കബിന്റെ വിലാപങ്ങളില്‍ നിന്നാണ്. കേരളം വ്യവസായികളുടെ ശവപറമ്പെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചാണ്. 1968-ല്‍ സാബു ജേക്കബിന്റെ അഭിവന്ദ്യ പിതാവ് എം. സി. ജേക്കബ് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് അന്ന അലുമിനം കമ്പനി എന്ന പേരുല്‍ തുടക്കമിട്ട ചെറിയ സംരംഭമാണ് ഇന്നത്തെ കിറ്റക്സ് വ്യവസായ ഗ്രൂപ്പായി വളര്‍ന്നത്. 1974-ല്‍ അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ 400 പവര്‍ലൂം തറികള്‍ ഉപയോഗിച്ചാണ് വസ്ത നര്‍മ്മാണ രംഗത്തേക്ക് കടന്നത്.
വസ്ത്ര നിര്‍മ്മാണ കമ്പനികള്‍ക്ക് പഞ്ഞിയില്‍ നിന്ന് നൂല് ഉണ്ടാക്കുന്നതിനും നൂലില്‍ നിന്ന് തുണി നെയ്യുന്നതിനും തുണികള്‍ക്ക് ചായം പിടിപ്പിക്കുന്നതിനുമുള്ള യന്ത്ര സാമഗ്രികളും അസംസ്കൃപദാര്ത്ഥങ്ങളുമാണ് ആവശ്യമായിട്ടുല്ലള്ളത്. ഇതില്‍ ചായം മുക്കുന്ന യൂണിറ്റിനെ സംബന്ധിച്ചാണ് പി.ടി തോമസ്സ് എം.എല്‍.എ.യും മറ്റും പരാതി ഉന്നയിച്ചിട്ടുള്ളത്. അവര്‍ ഉന്നയിച്ച പരാതി സീറോ വെയിസ്റ്റ് ട്രീറ്റ്മെന്റ് നടത്തിയാല്‍ മലിനജലം പുഴയിലേക്ക് ഒഴുക്കാതിരിക്കാന്‍ കഴിയുമമെന്നണ്. സീറോ വെയിസ്റ്റ് ട്രീറ്റ്മെന്റ് എന്നാല്‍ മലിനജലവും മലിന വായും പൂര്‍ണ്ണ തോതില്‍ ശുദ്ധീകരിക്കുന്ന രാസ പ്രക്രിയയാണ്. ഇത് വളരെ ചെലവേറിയതാണ്. ഇതിനുള്ള ആധുനിക സാങ്കേതിക വിദ്യ ലഭ്യമാണ്. കിറ്റക്സിന്റെ ചായം മുക്കുന്ന യൂണിറ്റില്‍ ഇത് നടപ്പാക്കണമെങ്കില്‍ 10 ഏക്കര്‍ സ്ഥലം കൂടുതലായി ആവശ്യമാണ്. കിറ്റക്സ് മാനേജ്മെന്റ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സ്ഥല ദൗര്‍ലഭ്യമാണ്. വേണമെങ്കില്‍ കേരളസര്‍ക്കാരിന് പ്രശ്നം ചര്‍ച്ചകളിലുടെ പരിഹരിക്കാമായിരുന്നു.
അതിനാലാണ് കിറ്റക്സ് പാലക്കാട് 50 ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ടത്. 3500 കോടിയുടെ പുതിയ നി്ക്ഷേപത്തിന് കമ്പനി തയ്യാറെടുത്ത്. പുതിയ നിക്ഷേപങ്ങളിലൂടെ 20000 അധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ നിരര്‍ത്ഥകമായ വാദങ്ങളാണ് സംസ്ഥാന വ്യവസായ മന്ത്രി നിരത്തുന്നത്. സംസ്ഥാന ഭരണകൂടം വിഷയം ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. പിന്നെ എന്താണ് തടസ്സമായത് എന്ന് വ്യക്തമാക്കുന്നില്ല. പാലക്കാട്ട് കമ്പനി കണ്ടെത്തിയ 50 ഏക്കര്‍ സ്ഥലത്ത് മിച്ചഭൂമികേസ്സുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. കിറ്റക്സ് പബ്ലിക്ക് ലിമിറ്റഡ് കമ്പനിയാണ്. ഷെയറുകള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ആയിരത്തിലധികം നിക്ഷേപകര്‍ കമ്പനിക്കുണ്ട്. ഇത്തരമൊരു കമ്പനിക്ക് വ്യവസായ ആവശ്യത്തിന് ഭൂമി നല്കാന് 1971-ലെ ഭൂപരിധിനിയമത്തില്‍ ഇളവ് നല്കാന് വ്യവസ്ഥയുണ്ട് . നിയമ ബിരുദധാരിയായ മന്ത്രി രാജീവ് ഇത് അറിയേണ്ടതാണ്.
എന്നാല്‍ മിച്ചഭൂമി കേസ് തീരുന്നതുവരെ കിറ്റക്സ് കാത്തിരിക്കാനാണ് വ്യവസായ മന്ത്രി നിര്‍ദ്ദേശിച്ചത്. ഈ അവസരത്തിലാണ് നിരവധി വകുപ്പുകളുടെ പരിശോധന കൊണ്ട് പൊറുതി മുട്ടിയ കിറ്റക്സ് ചെയര്മാന് പരസ്യ പ്രസ്താവനയുമായി രംഗത്തു വന്നത്. ഈ പ്രസ്താവന കേരളം വ്യവസായ സൗഹൃദമാണോ എന്നത് സംബന്ധിച്ച് ആഗോളാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണമായി. ഈ ചര്‍ച്ചയില്‍ കേരളം വ്യവസായ സൗഹൃദമല്ലെന്നും കേരളത്തില്‍ നിന്നും വ്യവസായികളെ ആട്ടിപായിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നു. അപ്പോഴേക്കും 9 സംസ്ഥാനങ്ങളില്‍ നിന്ന് കിറ്റ്ക്സിനെ തേടി മുഖ്യമന്ത്രിമാരുടെയും വ്യവസായ മന്ത്രിമാരുടെയും ഹാര്‍ദ്ദമായ ക്ഷണം സാബുജേക്കബിന് ലഭിച്ചുകഴിഞ്ഞിരുന്നു.
ഇതില്‍ ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത തെലുങ്കാന സര്‍ക്കാര്‍ കൊച്ചിയിലേക്ക് പ്രത്യേക ജറ്റ് വിമാനം അയച്ച് സാബുജേക്കബിനേയും സംഘത്തേയും ഹൈദരാബാദിലെത്തിച്ച് അവിടുത്തെ വ്യവസായ മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തെലുങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ കാകതിയ ടെക്സൈറ്റയില് പാര്‍ക്കില്‍ 1000 കോടി നിക്ഷേപമുള്ള വസ്ത്ര നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചു. ഹൈദരബാദില്‍ നിന്നും തിരിച്ചെത്തിയ കിറ്റക്സ് ചെയര്മാന് സാബു ജേക്കബ് പറഞ്ഞത് ഇനി കേരളത്തില്‍ 1 രൂപാ മുതല്‍ മുടക്കില്ലെന്നാണ്.
വ്യവസായങ്ങള്‍ക്ക് തെലുങ്കാന സര്‍ക്കാര്‍ സ്ഥലം സൗജന്യമായി നല്‍കാറുണ്ട്., അതിനാല്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ട കാര്യമില്ല. വാറങ്കലിലെ കാക്കത്തിയ ടെക്സ്റ്റൈയില്‍ പാര്‍ക്ക് പ്രത്യേക സാമ്പത്തിക മേഖലയായതിനാല്‍ 10 വര്‍ഷത്തേക്ക് പൂര്‍ണ്ണ നികുതി ഇളവുകള്‍ ലഭിക്കും ഉല്പന്നങ്ങള് കയറ്റുമതി ചെയ്യാന്‍ പ്രത്യേക സഹായങ്ങള്‍ ലഭ്യമാണ്. ജലവും വൈദ്യുതിയും തടസ്സമില്ലാതെ ലഭിക്കും. മാലിന്യ നിവാരണ മാര്‍ഗ്ഗങ്ങള്‍ സ്ഥാപിക്കാന്‍ പൂര്‍ണ്ണമായ സാമ്പത്തിക സഹായം ലഭിക്കും. ആകെ നിക്ഷേപത്തിന്റെ 40 ശതാനം സഹായധനമായി ലഭിക്കും. ഇതില്‍ 20 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണ്.
ഇത്തരം സാഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് മലയാളിയായ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന് കിറ്റക്സിനെ പരസ്യമായി കര്‍ണ്ണാടകയിലേക്ക് ക്ഷണിച്ചു. ഇത്രയുമെത്തിയപ്പോഴാണ് കിറ്റക്സ് രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണവുമായി സംസ്ഥാന വ്യവസായ മന്ത്രി രംഗത്തെത്തിയത്. കിറ്റക്സില്‍ നടത്തിയ പരിശോധനയുടെ ഫലങ്ങള്‍ പുറത്തു വിടുമെന്ന് വ്യവസായമന്ത്രി ഭീഷണി മുഴക്കുന്നു. എന്നിട്ട് ജനം തീരുമാനിക്കട്ടെയെന്നാണ് രാജീവ് പറയുന്നത്. ജനം ഇപ്പോഴെ തീരുമാനിച്ചു കഴിഞ്ഞു. അതിനാലാണ് കിറ്റക്സിന്റെ ഓഹരി വില ദിനംപ്രതി കുതിച്ച് ഉയരുന്നത്.
കേരളം വ്യവസായ സൗഹൃദമാക്കാന്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമം പുതിയ നിയമം കൊണ്ടുവരുമെന്ന് പറയുക വഴി കേരളം വ്യവസായ സൗഹൃദമല്ലെന്ന് സര്ക്കാര്തുറന്നു സമ്മതിച്ചിരിക്കുന്നു. ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതുമാണ്. കിറ്റക്സ് എന്ന് കമ്പനിയെ കേരളത്തില്‍നിന്ന് ആട്ടി ഓടിച്ചെങ്കില്‍ അതിനുത്തരവാദി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിതന്നെയാണ്.
മുഖ്യമന്ത്രി പറയുന്നത് നീതിആയോഗിന്റെ സുസ്ഥിര വികസന പട്ടികയില്‍ കേരളം ഒന്നാമതായി എത്തിയെന്നാണ്. പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളുടെ തോതിനെയാണ് ഈ പട്ടിക വ്യക്തമാക്കുന്നത്. കേരളത്തില്‍ ഐടി വ്യവസായങ്ങളും ഇലക്ട്രോണിക് വ്യവസായങ്ങളുമാണ് കൂടുതലായിട്ടുള്ളത്.ഉല്പാദന മേഖലയില്‍ പ്രവൃത്തിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുള്ള വ്യവസായങ്ങളെ ഈ പട്ടികയില്‍ പരിഗണിക്കുന്നില്ല.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് (വ്യവസായ നടത്തിപ്പിന്റെ വേഗത) നിശ്ചയിക്കുന്ന സൂചികയില്‍ കേരളം 28-ാം സ്ഥാനത്താണ്. കഴിഞ്ഞ് ആറ് വര്‍ഷമായി 18-ാം സ്ഥാനത്തു നിന്നും 28-ാം സ്ഥാനത്തേക്ക് കേരളം കൂപ്പുകുത്തി. വ്യവസായ സൗഹൃദപട്ടികയില്‍ കേരളത്തെ ഒന്നാം സ്ഥാനത്തെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത മുന്നണി ഭരണമാണ് ജനങ്ങളെ വഞ്ചിച്ചിരിക്കുന്നത്. കോണ്ഗ്രസ്സുകാര് ഉന്നയിച്ച സീറോ വേസ്റ്റ് സിസ്റ്റം കേരളത്തില്‍ ഒരു വ്യവസായങ്ങളിലും നടപ്പാക്കിയിട്ടില്ല. കൊച്ചിയിലുള്ള ട്രാവന്‍കൂര്‍ കെമിക്കല്‍സ്, കൊല്ലം ചവറയിലെ കേരളാ മിനിറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്സ്, പാലക്കാട് ജില്ലയിലെ വാളയാറിലുള്ള മലബാര്‍ സിമിന്റസ് എന്നീ വന്‍കിട രാസ വ്യവസായശാലകളില്‍ സീറോ വേസ്റ്റ് ട്രീറ്റ്മെന്റ് സിസ്റ്റം നാളിതുവരെ നടപ്പാക്കിയിട്ടില്ല. മനഃപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കി കിറ്റക്സ് കമ്പനി പൂട്ടിക്കാന്‍ ശ്രമിച്ചോ എന്നുള്ളത് പരിശോധിക്കേണ്ടതാണ്. കേരളത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ഉടമയില്‍ പൂട്ടിപ്പോയ 21 വന്‍കിട കമ്പനികളുടെ പട്ടിക ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് പ്രസിദ്ധീകരിച്ച പട്ടികയില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ അടച്ചു പൂട്ടിയ കമ്പനികളെക്കുറിച്ച് പരാമര്‍ശിക്കേണ്ടതുണ്ട്. ബിര്‍ളയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് എന്ന് സ്ഥാപനം 1996-2001 കാലത്ത് അടച്ചുപൂട്ടിയത് ഇഎം.എസ്സിന്റെ മരുമകന് ഡോ. എ.ഡി. ദാമോധരന്റെ നേതൃത്വത്തിലുള്ള സമിതിയുടെ മലിനീകരണനിവാരണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. എം.പിയായ എളമരം കരീം അവിടെ തൊഴിലാളി നേതാവായിരുന്നു. പെരുമ്പാവൂര്‍ റയോണ്‍സ്, തൃശൂര്‍ ആമ്പല്ലൂരിലെ അളഗപ്പാ ടെക്സ്റ്റൈല്‍സ്, നാട്ടികയിലെ ടെക്സ്റ്റൈല്‍സ് മില്ല് എന്നിവയും അടച്ചുപൂട്ടിയിരിക്കുന്നു.
കേരളത്തില്‍ വ്യവസായികള്‍ പീഡിപ്പിക്കപ്പെടുകയാണെങ്കില്‍ ഇതര സംസ്ഥാനങ്ങളില്‍ അവര്‍ ആദരിക്കപ്പെടുന്നു. ക്രിസ് ഗോപാലകൃഷ്ണന് മുതല്‍ യൂസഫലി വരെയുള്ള സംരംഭകര്‍ കേരളത്തിന് പുറത്താണ് ഇടം കണ്ടെത്തുന്നത്. എന്താണ് കേരളം ഇങ്ങനെയാവാന്‍ കാരണം. വര്‍ഗ്ഗ സമര സിദ്ധാന്തവും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും പറയുന്ന കമ്മ്യൂണിസ്റ്റുകളുടെ ഭരണം സൃഷ്ടിച്ച അരാജകാവസ്ഥയാണ് ഒരു കാരണം. ഉല്പന്നത്തിന്റെ വില അതില്‍ പ്രയോഗിക്കപ്പെടുന്ന തൊഴിലിന്റെ മൂല്യമാണെന്ന തെറ്റായ സിദ്ധാന്തമാണ് മാര്‍ക്സിസം പ്രചരിപ്പിക്കുന്നത്. തെറ്റായ സാമ്പത്തിക ശാസ്ത്രം പിന്തുടര്‍ന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ സാമ്പത്തികമായി തകര്‍ന്നടിഞ്ഞു. ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയന് പിരിച്ചുവിട്ടു. മറ്റ് യൂറോപ്യന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും ഇതേ പാത പിന്തുടരുന്നു. ചൈന ലോകകമ്പോളത്തിന്റെ ഭാഗമായി കഴിഞ്ഞു. ജനാധിപത്യവും സ്വാതന്ത്ര്യവും നിഷേധിച്ചാണ് ചൈനക്ക് സാമ്പത്തിക വളര്‍ച്ച നേടാനായത്. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ അടച്ചുപൂട്ടി കശുവണ്ടിയും കയറും തമിഴ്നാട്ടിലേക്കും മത്സ്യ സംസ്കരണം തെലുങ്കാനയിലേക്കും കുടിയേറി. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് പ്രഖ്യാപിച്ച 1415 കോടി രൂപ വായ്പയാണോ മൂലധനസഹായമാണോ, സഹായധനമാണോ എന്നത് വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധിനേരിടുന്ന സര്‍ക്കാറിന് തുക ലഭ്യമാക്കാന്‍ കഴിയില്ല. 1964 ലെ പാര്‍ട്ടി പരിപാടിയില്‍ മാറ്റം വരുത്താതെ കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ സിപിഎമ്മിന് കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: