കൊല്ലം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാലു കാറ്റഗറികള്‍ ആയി പുതുക്കി നിശ്ചയിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഇന്ന് മുതല്‍ ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. രണ്ടു തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിവാര ശരാശരി അഞ്ചു ശതമാനത്തില്‍ താഴെയാണ്. അഞ്ചിനും 10 നും ഇടയില്‍ നിരക്കുള്ള 33 തദ്ദേശസ്ഥാപനങ്ങളും 10നും 15നും ഇടയില്‍ നിരക്കുള്ള 31, 15ന് മുകളില്‍ നിരക്കുള്ള ഏഴു തദ്ദേശഭരണ പ്രദേശങ്ങളുമുണ്ട്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാറ്റഗറി തിരിച്ചുള്ള പട്ടിക
എ വിഭാഗം (അഞ്ച് ശതമാനത്തില്‍ താഴെ) – ആര്യങ്കാവ്, അലയമണ്‍ ഗ്രാമപഞ്ചായത്തുകള്‍.
ബി വിഭാഗം (05-10 ശതമാനം) – കൊല്ലം കോര്പറേഷന്, കൊട്ടാരക്കര, കരുനാഗപ്പള്ളി, പരവൂര്‍ മുനിസിപ്പാലിറ്റികള്‍, നീണ്ടകര, തെന്മല, മണ്‍ട്രോതുരുത്ത്, മൈനാഗപ്പള്ളി, കടയ്ക്കല്‍, തലവൂര്‍, ചിതറ, കുമ്മിള്‍, തഴവ, വെസ്റ്റ് കല്ലട, പട്ടാഴി, ഓച്ചിറ, ശൂരനാട് നോര്‍ത്ത്, ആലപ്പാട്, പിറവന്തൂര്‍, ചാത്തന്നൂര്‍, പട്ടാഴി വടക്കേക്കര, തൃക്കരുവ, തെക്കുംഭാഗം, നെടുവത്തൂര്‍, കുന്നത്തൂര്‍, ഇട്ടിവ, പെരിനാട്, പനയം, മേലില, ശാസ്താംകോട്ട, എഴുകോണ്‍, കുണ്ടറ, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തുകള്‍.
സി വിഭാഗം (10-15 ശതമാനം) – പുനലൂര്‍ മുനിസിപ്പാലിറ്റി, പൂയപ്പള്ളി, ക്ലാപ്പന, വെട്ടിക്കവല, ഏരൂര്‍, പേരയം, കരവാളൂര്‍, പൂതക്കുളം, തൊടിയൂര്‍, ഇളമ്പള്ളൂര്‍, ചിറക്കര, കുളക്കട, പോരുവഴി, പവിത്രേശ്വരം, മൈലം, അഞ്ചല്‍, ഇളമാട്, ചടയമംഗലം, കല്ലുവാതുക്കല്‍, ശൂരനാട് സൗത്ത്, തൃക്കോവില്‍വട്ടം, തേവലക്കര, പന്മന, ഉമ്മന്നൂര്‍, മയ്യനാട്, കുലശേഖരപുരം, കരീപ്ര, ചവറ, കൊറ്റങ്കര, കുളത്തൂപ്പുഴ, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തുകള്‍.
ഡി വിഭാഗം (15 ശതമാനത്തിന് മുകളില്‍) – ഈസ്റ്റ് കല്ലട, വിളക്കുടി, നിലമേല്‍, ആദിച്ചനല്ലൂര്‍, നെടുമ്പന, പത്തനാപുരം, വെളിയം ഗ്രാമപഞ്ചായത്തുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: