ന്യൂഡൽഹി: നിയമസഭ കയ്യാങ്കളിക്കേസിൽ വീണ്ടും സംസ്ഥാന സർക്കാരിന്റെ വാദമുഖങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യമുയര്‍ത്തി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.
ഏതെങ്കിലും ഒരംഗം സഭയില്‍ തോക്ക് ചൂണ്ടിയാല്‍ ആ അംഗത്തിന് എന്ത് പരിരക്ഷയാണ് നല്കുകയെന്നതായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ചോദ്യം. കയ്യാങ്കളിയില്‍ നിയമസഭയിലെ അംഗങ്ങള്‍ക്ക് പരിപൂര്‍ണ്ണ പരിരക്ഷയുണ്ടെന്ന് നേരത്തെ സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകന് നടത്തിയ വാദത്തില്‍ പിടിച്ചുകയറിയായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ഈ ചോദ്യം. മറുപടിയില്ലാത്ത വിധം ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഈ പരാമര്‍ശം. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്നുകരുതി കോടതിയിലെ സാമഗ്രികൾ നശിപ്പിക്കുമോയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.
പൊതുജനതാല്‍പര്യാര്‍ത്ഥമായിരുന്നോ സഭയിലെ കയ്യാങ്കളി എന്ന് ചോദ്യവും കേസ് കേള്‍ക്കുന്ന ബെഞ്ചിലെ മറ്റൊരു അഭിഭാഷകനായ ജസ്റ്റിസ് എം.ആര്. ഷാ ചോദിച്ചു. ഇതും അന്ന് നിയമസഭയില്‍ അക്രമം നടത്തിയ ഇടത് എംഎല്‍എമാരെ പ്രതിരോധത്തിലാക്കുന്ന ചോദ്യമാണ്.
എന്ത് ന്യായീകരണത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. ജനാധിപത്യത്തിൻറെ ശ്രീകോവിലാണ് നിയമനിർമ്മാണ സഭകൾ. സഭയിൽ അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എം എൽ എമാർ തന്നെ സാമഗ്രികൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ എന്ത് പൊതുതാത്പര്യമാണെന്നും കോടതി സർക്കാരിനോട് ചോദിച്ചു.
അതേസമയം അഴിമതിക്കാരനായ ധനമന്ത്രി എന്ന പ്രസ്താവന സംസ്ഥാനസർക്കാരിന്റെ അഭിഭാഷകനായ രഞ്ജിത് കോടതിയിൽ തിരുത്തി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ തൃപ്തിപ്പെടുത്താനായിരുന്നു ഈ നീക്കം. വാദം തുടങ്ങുന്ന നാള് കെ.എം. മാണിയെ അഴിമതിക്കാരന് എന്ന് പരാമര്‍ശിക്കുന്ന വാദം സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്റെ വാദത്തില്‍ ഉണ്ടായിരുന്നുവെന്ന വിമര്‍ശനം ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതിന്റെ പിന്നാലെയാണ് മാണിയെ രക്ഷിച്ചുകൊണ്ടുള്ള തിരുത്ത്.
കേസില്‍ സുപ്രീംകോടതി വാദം തുടരുകയാണ്. സഭാസംഘര്‍ഷത്തിലെ കേസ് പിന്‍വലിക്കുന്നത് തള്ളിയ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാനസര്‍ക്കാരിന്റെയും പ്രതികളായ ഇടത് എംഎല്‍എമാരുടെയും അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 2015ല്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റവതരണം തടയാനാണ് ആസൂത്രിതമായി ഇടത് എംഎല്‍എമാര്‍ നിയമസഭയില്‍ അതിക്രമം നടത്തിയത്. അന്ന് സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞും മൈക്ക് തറയിലെഞ്ഞ് പൊട്ടിച്ചും വലിയ അക്രമങ്ങളാണ് ഇടത് എംഎല്‍എമാര്‍ സഭയില്‍ നടത്തിയത്. ബാര്‍കോഴക്കേസില്‍ അഴിമതിയാരോപിതനായ കെ.എം.മാണിയ്ക്കെതിരായ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു സഭയിലെ അതിക്രമത്തിലൂടെ അന്ന് പ്രതിപക്ഷത്തായിരുന്ന ഇടത് എംഎല്‍എമാര്‍. മന്ത്രി വി. ശിവന്‍കുട്ടി അടക്കുമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ വാക്കാല്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: