കന്യാകുമാരി: പള്ളിയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയതിനു പാസ്റ്റര്‍ അടക്കം അറസ്റ്റില്‍. ലാല്‍ എന്‍.എസ്. ഷൈന്‍ സിംഗ് എന്ന പാസ്റ്ററെയും നാല് സ്ത്രീകളെയും ഉള്‍പ്പെടെ ഏഴ് പേരെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തതത്.
കന്യാകുമാരി ജില്ലയിലെ എസ്ടി മങ്ങാടിയിലെ ജ്യോതി നഗറില്‍ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ രൂപതയുടെ കീഴിലുള്ള ഫെഡറല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയിലാണ് പോലീസ് റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തത്. നിരവധി പുരുഷന്മാരും സ്ത്രീകളും ആഡംബര കാറുകളില്‍ പള്ളി സന്ദര്‍ശിക്കാറുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.
കന്യാകുമാരി പ്രദേശത്തെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് ഫെഡറല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഈ സഭയുടെ സ്ഥാപകനും പ്രസിഡന്റുമാണ് ബിഷപ്പ് ലാല്‍ എന്‍ എസ് ഷൈന്‍ സിംഗ്. പ്രാഥമിക അന്വേഷണത്തില്‍ വേശ്യാലയം നടത്താന്‍ പള്ളി അധികൃതര്‍ സ്ഥലം ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായി. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് പള്ളി പരിസരത്ത് റെയ്ഡ് നടത്തി പെണ്വിണിഭക്കാരെ കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ സ്ത്രീകളിലൊരാള്‍ 19 വയസുള്ള ഒരു പെണ്‍കുട്ടിയാണ്. സ്വന്തം അമ്മ തന്നെയാണ് ഈ പെണ്‍കുട്ടിയെ ഇവിടെ എത്തിത്ത. ചോദ്യം ചെയ്യലില്‍ പാസ്റ്റര്‍ ലാല്‍ ഷൈന്‍ സിങ്ങും ഷിബിന്‍ എന്ന മറ്റൊരാളും സെക്സ് റാക്കറ്റ് നടത്തുന്നതില്‍ പങ്കാളികളാണെന്ന് സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: